Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jasprit Bumrah: വിശ്രമം വെട്ടിച്ചുരുക്കാം; അവസാന രണ്ട് ടെസ്റ്റില്‍ ഒരെണ്ണം ബുംറ കളിക്കും

പരമ്പരയിലെ നാലാം ടെസ്റ്റ് ജൂലൈ 23 നു മാഞ്ചസ്റ്ററില്‍ ആരംഭിക്കും

Jasprit Bumrah, Bumrah to reduce rest period, Bumrah will play in Manchester, Jasprit Bumrah Health, ജസ്പ്രിത് ബുംറ, ബുംറ മാഞ്ചസ്റ്ററില്‍ കളിക്കും, ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം

രേണുക വേണു

London , വെള്ളി, 18 ജൂലൈ 2025 (09:31 IST)
Jasprit Bumrah

Jasprit Bumrah: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ജസ്പ്രിത് ബുംറ കളിക്കും. അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് 2-1 നു ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന ഒരു മത്സരത്തിലെങ്കിലും ബുംറ വേണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. 
 
പരമ്പരയിലെ നാലാം ടെസ്റ്റ് ജൂലൈ 23 നു മാഞ്ചസ്റ്ററില്‍ ആരംഭിക്കും. അവസാന രണ്ട് ടെസ്റ്റില്‍ ഒരെണ്ണത്തില്‍ കളിക്കാമെന്ന് ബുംറ ടീം മാനേജ്‌മെന്റിനെ അറിയിച്ചു. ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ബുംറയെ ലഭ്യമാകുമെന്ന് ഇന്ത്യയുടെ ബൗളിങ് സഹപരിശീലകന്‍ റയാന്‍ ഡെന്‍ ഡോഷെ പറഞ്ഞു. എന്നാല്‍ നാലാം ടെസ്റ്റില്‍ ബുംറ കളിക്കണോ എന്ന കാര്യം മാഞ്ചസ്റ്റില്‍ വെച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ബുംറ ഉണ്ടാകൂവെന്ന് നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. എന്നാല്‍ പരമ്പരയില്‍ ഇന്ത്യ പ്രതിരോധത്തിലായതുകൊണ്ട് തന്റെ വിശ്രമം വെട്ടിച്ചുരുക്കാന്‍ ബുംറ നിര്‍ബന്ധിതനായിരിക്കുകയാണ്. മാഞ്ചസ്റ്ററില്‍ കളിക്കാമോയെന്ന് ഇന്ത്യന്‍ മാനേജ്‌മെന്റ് ബുംറയോടു ചോദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 
 
അതേസമയം ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യ ടെസ്റ്റിനു ശേഷം വിശ്രമം അനുവദിച്ചിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ താരം കളിച്ചിട്ടില്ല. അതുകൊണ്ട് കൂടിയാണ് അവസാന രണ്ട് ടെസ്റ്റില്‍ ഒരെണ്ണത്തില്‍ കളിക്കാമെന്ന ബുംറയുടെ തീരുമാനം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കായികക്ഷമതയില്ലെങ്കിൽ ടീമിലെടുക്കുന്നത് എന്തിനാണ്, ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുന്നതിനെതിരെ മുൻ നായകൻ