Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൂട്ടിനെ പുറത്താക്കുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസം വലുതാണ്, പരിക്കിന്റെ സമയത്ത് ആര്‍ച്ചര്‍ മെസേജ് അയച്ചിരുന്നു : ബുമ്ര

Bumrah defends teammates,Jasprit Bumrah on dropped catch,India cricket team fielding,Bumrah reaction to catch drop, ഇന്ത്യൻ ഫീൽഡിങ്, പ്രതികരിച്ച് ബുമ്ര, ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്

അഭിറാം മനോഹർ

, ശനി, 12 ജൂലൈ 2025 (19:07 IST)
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മുന്നേറുമ്പോള്‍ ഇന്ത്യയുടെ വിജയസാധ്യതകള്‍ ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയുടെ പ്രകടനത്തിലാണ്. ലോര്‍ഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ അഞ്ച് വിക്കറ്റുകളുമായി താരം തിളങ്ങുകയും ചെയ്തിരുന്നു. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ നിരവധി ചോദ്യങ്ങള്‍ക്ക് ബുമ്ര മറുപടി നല്‍കുകയുണ്ടായി. ജോ റൂട്ടിനെ പോലെ മികച്ച താരത്തെ പുറത്താക്കുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസം വലുതാണെന്നും ജോഫ്ര ആര്‍ച്ചര്‍ തനിക്ക് പരിക്കായിരുന്ന സമയത്ത് സ്ഥിരമായി മെസേജ് ചെയ്യുമായിരുന്നുവെന്നും ബുമ്ര പറയുന്നു. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലാണ് ബുമ്ര മനസ് തുറന്നത്.
 
 എപ്പോഴെല്ലാം ജോ റൂട്ടിനെ പോലെ ഒരു താരത്തെ പുറത്താക്കാന്‍ ആവ്‌സരം ലഭിക്കുന്നോ, അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. റൂട്ട് ലോകോത്തര താരമാണ്. കഴിഞ്ഞ സീരീസില്‍ ഇവിടെ മത്സരിച്ചപ്പോഴുള്ള പന്തില്‍ നിന്നും ഇത്തവണത്തെ പന്ത് വ്യത്യസ്തമാണ്. എന്റെ കരിയറില്‍ എനിക്ക് അഭിമാനമുണ്ട്. ഈ യാത്രയില്‍ ഒരുപാട് കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. എന്റെ മുടി നരച്ച് തുടങ്ങി. വിവാഹം കഴിഞ്ഞു. ചെറിയൊരു കുട്ടിയുണ്ട്. ഇപ്പോഴും എന്റെ കളി മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ട്. ചാലഞ്ചുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
 
കളിക്കുന്ന കാലത്ത് മാത്രമാണ് ഈ അദ്ധ്വാനം ആവശ്യമായിട്ടുള്ളത്. കരിയറിന് ശേഷം റിലാക്‌സ് ചെയ്യാന്‍ സമയമുണ്ട്. എനിക്ക് പരിക്കായിരുന്ന സമയത്ത് ജോഫ്ര ആര്‍ച്ചറുമായി ഒരുപാട് സംസാരിക്കുമായിരുന്നു. ജോഫ്ര ടെസ്റ്റില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. ബുമ്ര പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ എന്ന് പറഞ്ഞാൽ പൊള്ളാർഡിൻ്റെ കലിയടങ്ങില്ല, ടെക്സാസ് സൂപ്പർ കിംഗ്സിനെതിരെ അടിച്ചു തകർത്ത് വിൻഡീസ് താരം, കൂട്ടിന് നിക്കോളാസ് പുറാനും