Select Your Language

Notifications

webdunia
webdunia
webdunia
webdunia

' വിക്കറ്റ് കിട്ടിയില്ലെങ്കിലും ബുംറയെ എറിഞ്ഞു പരുക്കേല്‍പ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം'; ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കൈഫ്

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി വാലറ്റത്ത് മികച്ച ചെറുത്തുനില്‍പ്പാണ് ജസ്പ്രിത് ബുംറ നടത്തിയത്

Jasprit Bumrah

രേണുക വേണു

, വ്യാഴം, 17 ജൂലൈ 2025 (16:22 IST)
Jasprit Bumrah

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജസ്പ്രിത് ബുംറയെ എറിഞ്ഞു പരുക്കേല്‍പ്പിക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കു പദ്ധതിയുണ്ടായിരുന്നെന്ന ആരോപണവുമായി ഇന്ത്യയുടെ മുന്‍താരം മുഹമ്മദ് കൈഫ്. ബുംറയുടെ വിക്കറ്റ് കിട്ടിയില്ലെങ്കിലും താരത്തെ പരുക്കേല്‍പ്പിച്ച് അടുത്ത മത്സരം കളിപ്പിക്കാതിരിക്കുകയായിരുന്നു ഇംഗ്ലണ്ട് ലക്ഷ്യമിട്ടതെന്നാണ് കൈഫ് ആരോപിക്കുന്നത്. 
 
' സ്റ്റോക്‌സും ആര്‍ച്ചറും ബുംറയ്‌ക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയാന്‍ പദ്ധതിയിട്ടിരുന്നു. വിക്കറ്റ് കിട്ടിയില്ലെങ്കിലും കൈവിരലുകളിലോ തോളിലോ പന്ത് കൊള്ളിച്ച് ബുംറയെ പരുക്കേല്‍പ്പിച്ച് പുറത്തിരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ബാറ്റ് ചെയ്യാന്‍ ദുഷ്‌കരമായ എതിര്‍ ടീമിന്റെ പ്രധാന ബൗളറെ പരുക്കേല്‍പ്പിക്കുക. ഒടുവില്‍ ബുംറ പുറത്തായി,' കൈഫ് പറഞ്ഞു. 
 
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി വാലറ്റത്ത് മികച്ച ചെറുത്തുനില്‍പ്പാണ് ജസ്പ്രിത് ബുംറ നടത്തിയത്. 54 പന്തുകള്‍ ബുംറ നേരിട്ടു. ഇതിനിടെ പലവട്ടം ഇംഗ്ലണ്ട് ബൗളര്‍മാരുടെ ഷോര്‍ട്ട് ബോളുകള്‍ ബുംറയുടെ ദേഹത്ത് തട്ടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Karun Nair: കരുണിനു ഒരു അവസരം കൂടി നല്‍കി റിസ്‌ക്കെടുക്കാനില്ല; പകരം ഈ യുവതാരം ഇറങ്ങും