ദക്ഷിണാഫ്രിക്കക്കെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ജസ്പ്രീത് ബുമ്ര മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏകദിന പരമ്പരയില്‍ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. 2026ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടി20 ഫോര്‍മാറ്റില്‍ താരം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ 2 മത്സരങ്ങളിലും ബുമ്ര കളിച്ചിരുന്നു. ബുമ്രയ്‌ക്കൊപ്പം ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്ലും ടി20 ഫോര്‍മാറ്റില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കഴുത്തിന് പരിക്കേറ്റ ഗില്‍ നിലവില്‍ ബെംഗളുരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പുനരധിവാസ പരിശീലനത്തിലാണ്. ഡിസംബര്‍ 9ന് ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ഗില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.