Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ട ചങ്കെന്ന് പറഞ്ഞാൽ ഇതാണ്, ഞാനുള്ളിടത്തോളം കാലം ധോണിയെ കൈവിടില്ല: ദാദയുടെ ഉറച്ച തീരുമാനം

കട്ട ചങ്കെന്ന് പറഞ്ഞാൽ ഇതാണ്, ഞാനുള്ളിടത്തോളം കാലം ധോണിയെ കൈവിടില്ല: ദാദയുടെ ഉറച്ച തീരുമാനം

ചിപ്പി പീലിപ്പോസ്

, വ്യാഴം, 24 ഒക്‌ടോബര്‍ 2019 (09:55 IST)
ലോകകപ്പ് തോൽ‌വിക്ക് ശേഷം മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. നീണ്ട അവധിയെടുത്ത് വിശ്രമിക്കുകയാണ് ധോണി. വിരമിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും ധോണിയോ വേണ്ടപ്പെട്ടവരോ അതിനെ കുറിച്ച് ഒന്നും വ്യക്തമാക്കിയുമില്ല. പലയിടങ്ങളിൽ നിന്നും അദ്ദേഹത്തിനെതിരെ മുനവെച്ച് പലരും സംസാരിച്ചെങ്കിലും ധോണി ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. 
 
ബി സി സി ഐ പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം സൌരവ് ഗാംഗുലിയും ധോണിയുടെ വിരമിക്കലിനെ കുറിച്ച് വ്യക്തമായ ഒരു മറുപടി മാധ്യമപ്രവർത്തകർക്ക് നൽകുയിരുന്നു. ധോണിയോട് വിരമിക്കാൻ ആവശ്യപ്പെടുന്നവരിൽ നിന്നും വ്യത്യസ്തനാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഗാംഗുലി. 
 
ചാംപ്യന്മാർ അത്ര വേഗം അസ്തമിക്കില്ല എന്നാണ് ഗാംഗുലി നൽകുന്ന മറുപടി. ധോണിയേപ്പോലൊരു താരത്തെ ലഭിച്ചതിൽ ഓരോ ഇന്ത്യക്കാരും അഭിമാനിക്കുകയാണെന്ന് പറഞ്ഞ ഗാംഗുലി ധോണി പിന്തുണയ്ക്കുന്ന നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. 
 
‘ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം എല്ലാവർക്കും ബഹുമാനം ലഭിക്കും. ധോണിയുടെ മനസിൽ എന്താണെന്ന് അറിയില്ല. ധോണിയുടെ നേട്ടങ്ങൾ നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനം ഉയർത്തിയ അവസരങ്ങൾ നിരവധിയാണ്. വിരമിക്കലുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല, തീർച്ചയായും അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കും.‘
 
‘തിരിച്ച് വരില്ല എന്ന് എല്ലാവരും വിധിയെഴുതിയ സമയത്താണ് ഞാൻ വീണ്ടും ടീമിലേക്ക് മടങ്ങിയെത്തിയത്. വീണ്ടും നാല് വർഷം ടീമിനായി കളിച്ചു. ചാംമ്പ്യാന്മാർ അത്രവേഗം അസ്തമിക്കില്ല എന്നാണ് ഗാംഗുലി പറയുന്നത്. തന്റെ അനുഭവം ധോണിയുടേതിനു സമമാണ് എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 
 
ഏതായാലും ഗാംഗുലി ധോണിക്കൊപ്പമാണെന്ന തിരിച്ചറിവ് ആരാധകർക്ക് ഏറെ സന്തോഷമുണ്ടാക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ കടുവകളെ ഭയക്കണോ, ഇന്ത്യയുടെ വജ്രായുധം ഇവർ !