Webdunia - Bharat's app for daily news and videos

Install App

Champions Trophy Nz vs SA: രചിനും വില്യംസണും സെഞ്ചുറി, ലാഹോറിൽ റൺമഴയൊഴുക്കി ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്കയ്ക്ക് 363 റൺസ് വിജയലക്ഷ്യം

അഭിറാം മനോഹർ
ബുധന്‍, 5 മാര്‍ച്ച് 2025 (18:17 IST)
Williamson
ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ രചിന്‍ രവീന്ദ്രയും സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണും സെഞ്ചുറിയുമായി നിറഞ്ഞാടിയപ്പോള്‍ ഡാരില്‍ മിച്ചല്‍  ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്‌സ് ആഞ്ഞടിച്ചതോടെ 363 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കക്കെതിരെ ഉയര്‍ത്തിയത്.
 
 ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ന്യൂസിലന്‍ഡിന് മത്സരത്തിലെ എട്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വില്‍ യങ്ങിനെ നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്ന് ചേര്‍ന്ന വില്യംസണ്‍- രചിന്‍ രവീന്ദ്ര കൂട്ടുക്കെട്ട് ടീമിനെ ശക്തമായ നിലയിലെത്തിച്ചു. സെഞ്ചുറി നേടിയ ശേഷമാണ് ഇരുതാരങ്ങളും പുറത്തായത്. രചിന്‍ രവീന്ദ്ര 101 പന്തില്‍ 108 റണ്‍സും കെയ്ന്‍ വില്യംസണ്‍ 94 പന്തില്‍ 102 റണ്‍സും നേടിയാണ് പുറത്തായത്.
 
 ശേഷമെത്തിയ ഡാരില്‍ മിച്ചല്‍ 37 പന്തില്‍ 49 റണ്‍സുമായും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്‌സ് 27 പന്തില്‍ 49റണ്‍സുമായും തകര്‍ത്തടിച്ചതോടെയാണ് ടീം സ്‌കോര്‍ 362 റണ്‍സിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എങ്കിടി, മൂന്നും കഗിസോ റബാദ 2 വിക്കറ്റും വിയാം മുള്‍ഡര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാള്‍ പേപ്പറാക്കി, ബ്രൂക്കിന്റെ ക്യാച്ച് വിട്ടപ്പോള്‍ എനിക്ക് മാത്രം എന്താണിങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്: സിറാജ്

സിറാജിനെ മനസിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു, അവന്‍ നമ്മുടെ ഒന്നാമനാണ്; രവിചന്ദ്രന്‍ അശ്വിന്‍

Mohammed Siraj: എറിഞ്ഞു തളർന്നോ എന്ന ചോദ്യം വേണ്ട, ഓരോ ബോളും എറിയുന്നത് രാജ്യത്തിനായാണ്, തളരില്ല: സിറാജ്

Shubman Gill: 'അത്ര ഈസിയായി ജയിക്കണ്ട'; സിറാജ് ബ്രൂക്കിന്റെ ക്യാച്ച് വിട്ടതില്‍ ഗില്ലിന്റെ രസികന്‍ പ്രതികരണം

Shubman Gill on Mohammed Siraj: 'ആരും കൊതിക്കും ഇതുപോലൊരുത്തനെ, ടീമിനായി എല്ലാം നല്‍കുന്നവന്‍'; സിറാജിനെ ചേര്‍ത്തുപിടിച്ച് ഗില്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments