Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

Rachin Ravindra

അഭിറാം മനോഹർ

, ഞായര്‍, 9 ഫെബ്രുവരി 2025 (11:42 IST)
Rachin Ravindra
പാകിസ്ഥാനും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് കഴിഞ്ഞ ദിവസം തുടക്കമായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കാന്‍ പോകുന്ന പാകിസ്ഥാനിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ വാര്‍ത്തയല്ല വരുന്നത്. പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് മത്സരത്തില്‍ രചിന്‍ രവീന്ദ്രയ്ക്ക് ഗുരുതരമായ പരിക്കേറ്റതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.
 
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് രചിന്റെ നെറ്റിയിലിടിക്കുകയായിരുന്നു. നെറ്റിയില്‍ നിന്നും ചോര വാര്‍ന്നാണ് രചിന്‍ കളം വിട്ടത്. പാക് താരം ഖുഷ്ദില്‍ ഷാ സ്വീപ് ചെയ്ത പന്ത് പിടിക്കാന്‍ ശ്രമിക്കവെ സ്റ്റേഡിയത്തിലെ വെളിച്ചക്കുറവ് കാരണം പന്ത് കൃത്യമായി ജഡ്ജ് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. ഇതാണ് അപകടത്തിന് കാരണമായത്. തുടര്‍ന്ന് മെഡിക്കല്‍ സംഘമെത്തി താരത്തെ ഗ്രൗണ്ടില്‍ നിന്നും മാറ്റുകയായിരുന്നു.
 
 ഫെബ്രുവരി 19ന് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് പാക്കിസ്ഥാനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ അവസ്ഥ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഐസിസി നിഷ്‌കര്‍ഷിച്ച സമയപരിധി കഴിഞ്ഞിട്ടും. പാകിസ്ഥാനിലെ സ്റ്റേഡിയങ്ങള്‍ നവീകരിച്ച് നല്‍കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് കഴിഞ്ഞിരുന്നില്ല. പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നത് ദുബായിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍