Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ പോലും പിന്നിലാക്കി രചിന്‍ രവീന്ദ്ര

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ പോലും പിന്നിലാക്കി രചിന്‍ രവീന്ദ്ര

അഭിറാം മനോഹർ

, ചൊവ്വ, 25 ഫെബ്രുവരി 2025 (17:13 IST)
Rachin Ravindra
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയതിന് ശേഷം അസാമാന്യമായ പ്രകടനമാണ് ന്യൂസിലന്‍ഡ് ടീമിനായി ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്ര നടത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സെഞ്ചുറികളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരം ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലേക്കെത്തിയപ്പോഴും ആ സ്വഭാവം കൈവിട്ടിട്ടില്ല.പാകിസ്ഥാനില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ പരിക്കേറ്റ രചിന്‍ രവീന്ദ്ര പാകിസ്ഥാനെതിരായ ന്യൂസിലന്‍ഡിന്റെ ആദ്യ ഏകദിന മത്സരത്തില്‍ കളിച്ചിരുന്നില്ല.
 
എന്നാല്‍ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി താരം തിളങ്ങി. ഇതോടെ ഏകദിന ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും തന്റെ അരങ്ങേറ്റ മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. ഐസിസി ടൂര്‍ണമെന്റില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ന്യൂസിലന്‍ഡിനായി 4 സെഞ്ചുറികള്‍ സ്വന്തമാക്കികഴിഞ്ഞു. ഇതോടെ ന്യൂസിലന്‍ഡിന്റെ ഇതിഹാസതാരങ്ങളായ കെയ്ന്‍ വില്യംസണ്‍, നഥാന്‍ അസില്‍ എന്നിവരെയാണ് താരം മറികടന്നത്. ഇരുവര്‍ക്കും ഐസിസി ടൂര്‍ണമെന്റുകളില്‍ 3 സെഞ്ചുറികളാണുള്ളത്.
 
2023ലെ ഏകദിന ലോകകപ്പില്‍ 3 സെഞ്ചുറികള്‍ നേടിയ താരം ഇന്നലെ ബംഗ്ലാദേശിനെതിരെ 112 റണ്‍സാണ് നേടിയത്.  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. അതിനാല്‍ തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇനിയുള്ള മത്സരങ്ങളില്‍ രചിന്റെ പ്രകടനം ന്യൂസിലന്‍ഡിന് നിര്‍ണായകമാകും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ കളിയും ഒരേ ഗ്രൗണ്ടില്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കെ ഉണ്ടെന്ന് പാറ്റ് കമ്മിന്‍സ്