Select Your Language

Notifications

webdunia
webdunia
webdunia
webdunia

"പൂജാരക്ക് ഇനി ഐപിഎൽ ടെസ്റ്റ്" ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഐപിഎല്ലിലേക്ക്

, വ്യാഴം, 18 ഫെബ്രുവരി 2021 (19:28 IST)
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വൻമതിലായ ചേതേശ്വർ പൂജാര ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ഇന്ന് നടന്ന ഐപിഎൽ താരലേലത്തിൽ കൃഷ്ണപ്പ ഗൗതമിനെ ഒമ്പത് കോടി 25ലക്ഷം രൂപ നല്‍കി സ്വന്തമാക്കിയ ചെന്നൈ മോയിന്‍ അലിയെ ഏഴ് കോടി നല്‍കി ലേലത്തിൽ സ്വന്തമാക്കിയിരുന്നു.
 
ഐപിഎല്ലിൽ ഇതുവരെ 30 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള പൂജാര 22 ഇന്നിംഗ്സില്‍ നിന്ന് 99.7 സ്ട്രൈക്ക് റേറ്റില്‍ 390 റണ്‍സ് നേടിയിട്ടുണ്ട്. 51 റണ്‍സാണ് പൂജാരയുടെ ഉയർന്ന സ്കോർ. 2008 മുതല്‍ 2010വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും 2011 മുതല്‍ 2013 വരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും വേണ്ടിയും പൂജാര കളിച്ചിട്ടുണ്ട്
2014ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായാണ് പൂജാര അവസാനം ഐപിഎല്ലില്‍ കളിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിട്ടുകൊടുക്കാതെ ഫ്രാഞ്ചൈസികൾ, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി നാല് പേർക്ക് 14 കോടിക്ക് മുകളിൽ പ്രതിഫലം