Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിക്ക് മൂലം ജസ്പ്രീത് ബുമ്രയ്ക്ക് മടങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല, ഗാംഗുലിയ്ക്ക് കോലിയെ ഇഷ്ടമല്ലായിരുന്നു: ചേതൻ ശർമയുടെ വിവാദ വെളിപ്പെടുത്തലുകൾ ഇങ്ങനെ

chethan sharma
, ബുധന്‍, 15 ഫെബ്രുവരി 2023 (15:19 IST)
ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി ടീം മുഖ്യ സെലക്ടർ ചേതൻ ശർമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസിൻ്റെ ഒളിക്യാമറ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് ചേതൻ ശർമ തുറന്ന് പറയുന്നത്. 
 
ബിസിസിഐ പ്രസിഡൻ്റായിരുന്ന ഗാംഗുലിയും അന്നത്തെ നായകനായ വിരാട് കോലിയും തമ്മിൽ ഈഗോ പ്രശ്നങ്ങളുണ്ടായിരുന്നു. തൻ്റെ ക്യാപ്റ്റൻസി നഷ്ടമായത് ഗാംഗുലി കാരണമാണെന്ന് കോലിക്ക് തോന്നിയിരുന്നു. ഗാംഗുലിയ്ക്ക് രോഹിത്തിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നില്ല. അതേസമയം കോലിയെ ഇഷ്ടമല്ലായിരുന്നു. രോഹിത്തും കോലിയും തമ്മിൽ ടീമിൽ പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഇതിൽ സത്യമില്ല.
 
ചില ഈഗോ പ്രശ്നങ്ങൾ മാത്രമാണ് ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നത്. ബോളിവുഡിലെ ധർമേന്ദ്ര, അമിതാഭ് ബച്ചൻ ബന്ധം പോലെയായിരുന്നു ഇത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. ഒന്ന് മടങ്ങാൻ പോലും ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ടി20 ലോകകപ്പിൽ ഒരു മത്സരം ബുമ്ര കളിച്ചിരുന്നെങ്കിൽ പോലും ഒരു വർഷം നഷ്ടമായെനെ. ചേതൻ ശർമ ഒളിക്യാമറ ദൃശ്യങ്ങളിൽ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ ഐപിഎൽ: ആർസിബി മെൻ്ററായി സാനിയ മിർസ