Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തി കുഞ്ഞിനെ പുറത്തെടുത്ത് യുവതിയുടെ ക്രൂരത

വാർത്തകൾ
, വെള്ളി, 16 ഒക്‌ടോബര്‍ 2020 (11:25 IST)
ഗര്‍ഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് യുവതിയുടെ ക്രൂരത. അമേരിക്കയിലാണ് സംഭവം. ടെയ്‌ലര്‍ പാര്‍ക്കര്‍ എന്ന 27കാരിയാണ് ക്രൂരകൃത്യത്തിന് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി പിടിയിലായത്. നവജാതശിശുവുമായി കാറില്‍ പോകുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ടെയ്‌ലറുടെ കാര്‍ തടഞ്ഞന്നിർത്തി കാര്യം ആരായുകയായിരുന്നു.
 
താന്‍ കുഞ്ഞിന് പ്രസവിച്ചെന്നും കുട്ടിക്ക് ശ്വാസം ഇല്ലെന്നുമായിരുന്നു ഇവര്‍ പൊലിസിനോട് ആദ്യം പറഞ്ഞത്.. ഇതോടെ പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. യുവതി പ്രസവിച്ചതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ കാണാത്തതിനെ തുടർന്നുണ്ടായ സംശയത്തിൽനിന്നുമാണ് ക്രൂരകൃത്യം പുറത്തുവന്നത്. യുവതിയെ പൊലീസ് തടഞ്ഞതിന് കുറച്ചലകലെനിന്നും സുഹൃത്തായ റീഗണ്‍ സിമോണ്‍സ് ഹാന്‍കോക്ക് എന്ന 21 കാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗർഭിണിയായ ഇവരെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ പുറത്തെടുത്തതാണെന്ന് ഇതോടെ വ്യക്തമായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈഡന്‍ ജയിച്ചാല്‍ അത് ചൈനയുടെയും ഞാന്‍ ജയിച്ചാല്‍ അത് അമേരിക്കയുടെയും വിജയം: ട്രംപ്