മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീൻ ഉണ്ടായിരുന്നു എന്ന് പിസി ജോർജ് എംഎൽഎ. മനോരമ ന്യുസിലെ ചർച്ചയിലാണ് ഒരു സംഭവം വിവരിച്ചുകൊണ്ട് പിസി ജോർജ് ഇക്കാര്യം പറഞ്ഞത്. ബാർ ഉടമകൾ കോഴ നൽകി മടങ്ങി മിനിറ്റുകൾക്കകം നൽകിയ പണത്തിൽ 10,000 രൂപ കുറവുണ്ട് എന്ന് പറഞ്ഞ് മാണി തിരികെ വിളിച്ചു എന്നും ഇത്ര വേഗത്തിൽ പണമെണ്ണാൻ യന്ത്രത്തിനല്ലാതെ മറ്റെന്തിന് സാധിയ്ക്കും എന്നുമായിരുന്നു പിസി ജോർജിന്റെ ചോദ്യം. പണം എണ്ണൂന്ന യന്ത്രം താൻ കണ്ടു എന്നും ചർച്ചയിൽ ഒരിടത്ത് പിസി ജോർജ് പറയുന്നുണ്ട്.
ജോസ് കെ മാണിയെപ്പോലെ എൽഡിഎഫിലേയ്ക്ക് പോകാൻ പദ്ധതിയുണ്ടോ എന്ന എൽഡിഎഫിന്റെ ചോദ്യത്തിന് രൂക്ഷമായ ഭാഷയിലാണ് പി സി ജോർജ്ജ് പ്രതികരിച്ചത്. 'എന്റെ പട്ടിപോകും, എന്നോട് ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും ചോദിയ്ക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ' എന്നായിരുന്നു. മറുപടീ. കെ എം മാണിയെ കോഴമാണി എന്ന് വിളിച്ച, ഈ പാർട്ടിയെ ഇത്രയെല്ലാം അപമാനിച്ച പിണറായി വിജയനെകൊണ്ട് തന്നെ താൻ പരിയുദ്ധനാണെന്ന് പറയിച്ച ജോസ് കെ മാണിയുടെ മിടുക്കിനെ ഞാൻ അഭിനന്ദിയ്ക്കുന്നു എന്നും പിസി ജോർജ് പറഞ്ഞു.