ടെസ്റ്റിൽ ഹാർദ്ദിക്കിനെ പോലൊരു ഓൾറൗണ്ടറെയാണ് ഇന്ത്യയ്ക്കാവശ്യം: ക്രെയ്ഗ് മാക്മില്ലൻ
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ആവശ്യം ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലൊരു ഓള്‍റൗണ്ടറെയാണെന്ന് മുന്‍ ന്യൂസിലന്‍ഡ് താരമായ ക്രെയ്ഗ് മക്മില്ലന്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ആവശ്യം ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലൊരു ഓള്‍റൗണ്ടറെയാണെന്ന് മുന്‍ ന്യൂസിലന്‍ഡ് താരമായ ക്രെയ്ഗ് മക്മില്ലന്‍. 2018ലാണ് ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതിനെ തുടര്‍ന്നാണ് ഹാര്‍ദ്ദിക് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും മാറിനില്‍ക്കുന്നത്. അടുത്തിടെ സമാപിച്ച അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കും ഷാര്‍ദൂല്‍ താക്കൂറിനും ഓള്‍ റൗണ്ടറെന്ന നിലയില്‍ മികവ് പുലര്‍ത്താനായിരുന്നില്ല.
ഏഷ്യന്‍ സാഹചര്യങ്ങളില്‍ ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമുണ്ട്. എന്നാല്‍ വിദേശങ്ങളില്‍ കളിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ബെന്‍ സ്റ്റോക്‌സിനെ പോലെയൊരു താരത്തെ ആവശ്യമുണ്ട്. ഇംഗ്ലണ്ട് നായകനായ ബെന്‍ സ്റ്റോക്‌സിനെ ഉദാഹരണം പറഞ്ഞാണ് ഹാര്‍ദ്ദിക്കിനെ പോലൊരു താരത്തെ ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് മക്മില്ലന്‍ വ്യക്തമാക്കിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 11 മത്സരങ്ങളില്‍ നിന്ന് 31.05 ശരാശരിയില്‍ 17 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു സെഞ്ചുറിയും 4 അര്‍ധസെഞ്ചുറികളും ഉള്‍പ്പടെ 31.29 ശരാശരിയില്‍ 532 റണ്‍സും ഹാര്‍ദ്ദിക് സ്വന്തമാക്കിയിട്ടുണ്ട്.