Select Your Language

Notifications

webdunia
webdunia
webdunia
webdunia

2027ലെ ലോകകപ്പിൽ കോലിയും രോഹിത്തും കാണുമെന്ന് തോന്നുന്നില്ല, തുറന്ന് പറഞ്ഞ് ഗാംഗുലി

Kohli, Rohit sharma

അഭിറാം മനോഹർ

, ഞായര്‍, 22 ജൂണ്‍ 2025 (18:41 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റിലും ടി20 ഫോര്‍മാറ്റിലും വിരമിച്ച വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും 2027ലെ ഏകദിന ലോകകപ്പ് വരെ ടീമില്‍ തുടരാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പായിരുന്നു ഇരു താരങ്ങളും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ടി20 ഫോര്‍മാറ്റില്‍ നിന്നും നേരത്തെ വിരമിച്ച താരങ്ങള്‍ ടെസ്റ്റ് ഫോര്‍മാറ്റും മതിയാക്കിയത് 2027ലെ ഏകദിനലോകകപ്പില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ അതത്ര എളുപ്പമാകില്ലെന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്.
 
2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി 27 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ രണ്ട് താരങ്ങളും ഇത്രയും മത്സരങ്ങളില്‍ കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും വേണം. എന്നാല്‍ കരിയറിന്റെ അവസാന സമയത്ത് ഇത് അത്ര എളുപ്പമാകില്ലെന്നാണ് ഗാംഗുലി പറയുന്നത്. 
 
എപ്പോള്‍ വിരമിക്കണമെന്ന കാര്യത്തില്‍ ഇരുവരെയും ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. കാരണം എന്നെ പോലെ അവര്‍ക്കും കളിയെ പറ്റി വ്യക്തമായ ധാരണയുണ്ട്. എപ്പോഴായാലും അവര്‍ക്ക് ഒരു തീരുമാനമെടുക്കേണ്ടി വരും. എല്ലാവരെയും പോലെ ക്രിക്കറ്റ് അവരില്‍ നിന്നും അകലും. അവര്‍ ക്രിക്കറ്റില്‍ നിന്നും ഗാംഗുലി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീമിലെ ഒരുത്തന്റെ പോലും പിന്തുണ ബുമ്രയ്ക്കില്ല, താരത്തിന്റെ ജോലിഭാരത്തില്‍ ആശങ്കയുണ്ടെന്ന് രവി ശാസ്ത്രി