ലോകകപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ശക്തമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകളില്‍ യാതൊരുവിധ സത്യവും ഇല്ലെന്ന് വ്യക്തമാക്കി സുനിൽ ഗാവസ്‌കര്‍ രംഗത്തു വന്നു.
പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നില്‍ ടീമിലെ ഏതെങ്കിലും താരമാകാം എന്ന സൂചനയാണ് ഗാവസ്‌കര്‍ നല്‍കിയത്. എന്നാല്‍, ആ താരം ആരെന്നോ സംശയം ആരിലേക്കാണ് നീളുന്നതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
കോഹ്‌ലിയോടും രോഹിത്തിനോടും അസൂയയ ഉള്ള സഹതാരങ്ങളില്‍ ആരെങ്കിലുമാകും ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നില്‍. അയാള്‍ക്കുണ്ടാകുന്ന നിരാശയാണ് ഇത്തരം നിഗമനങ്ങള്‍ പിന്നിലെന്നും സ്‌റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.
താന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്ന സമയത്തും ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഉണ്ടായി. 1984-85 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് കപില്‍ ദേവിനെ ഒഴിവാക്കിയത് ഞാന്‍ നടത്തിയ ഇടപെടല്‍ മൂലമാണെന്ന പ്രചാരണം ശക്തമായിരുന്നു.
കപിലിനെ ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന് ആശങ്കിച്ച അന്നത്തെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന ഹനുമന്ത് സിംഗായിരുന്നു ആ നീക്കത്തിന് പിന്നിലെന്നും ഗവാസ്‌കര്‍ പറഞ്ഞു.