Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ മാത്രം കണ്ടല്ലെ ഓവർ റേറ്റഡെന്ന് പറയുന്നത്, റിയാൻ പരാഗിനെ പിന്തുണച്ച് അശ്വിൻ

Riyan parag

അഭിറാം മനോഹർ

, വ്യാഴം, 11 ജനുവരി 2024 (20:37 IST)
രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയ യുവതാരം റിയാന്‍ പരാഗിനെ പരസ്യമായി പിന്തുണച്ച് രാജസ്ഥാന്‍ റോയല്‍സ് സഹതാരമായ രവിചന്ദ്ര അശ്വിന്‍. ഐപിഎല്ലിലെ പ്രകടനം മാത്രം മുന്‍നിര്‍ത്തിയാണ് റിയാന്‍ പരാഗിനെ പലരും വിമര്‍ശിക്കുന്നതെന്നും എന്നാല്‍ വളര്‍ന്നു വരുന്ന കഴിവുള്ള യുവതാരമാണ് പരാഗെന്നും അശ്വിന്‍ വ്യക്തമാക്കി.
 
രഞ്ജി ട്രോഫിയില്‍ ഛത്തിസ്ഗഡിനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ റിയാന്‍ പരാഗ് 87 പന്തില്‍ നിന്നും 155 റണ്‍സടിച്ച് ശ്രദ്ധ നേടിയിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിലെ തന്നെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് ഇതോടെ താരം സ്വന്തമാക്കിയത്. 56 പന്തില്‍ നിന്നായിരുന്നു പരാഗിന്റെ സെഞ്ചുറി പ്രകടനം. രഞ്ജി ട്രോഫിക്ക് മുന്‍പ് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന റിയാന്‍ പരാഗ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാനായി 7 മത്സരങ്ങളില്‍ നിന്നും 78 റണ്‍സ് മാത്രമായിരുന്നു നേടിയത്. 20 റണ്‍സായിരുന്നു സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാറാക്കാനയിലെ ആരാധകരുടെ കയ്യാങ്കളി, അര്‍ജന്റീനയ്ക്കും ബ്രസീലിനും പിഴ ശിക്ഷ