Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറിലധികം ടെസ്റ്റുകൾ കളിച്ചു, എന്നാൽ ഒരു ഏകദിന ലോകകപ്പിൽ പോലും ഇടമില്ല: ക്രിക്കറ്റിലെ നിർഭാഗ്യവാന്മാർ ഇവർ

നൂറിലധികം ടെസ്റ്റുകൾ കളിച്ചു, എന്നാൽ ഒരു ഏകദിന ലോകകപ്പിൽ പോലും ഇടമില്ല: ക്രിക്കറ്റിലെ നിർഭാഗ്യവാന്മാർ ഇവർ
, ഞായര്‍, 13 ഫെബ്രുവരി 2022 (18:07 IST)
ഒരുപാട് മികച്ച ക്രിക്കറ്റ് താരങ്ങൾ ഉണ്ടെങ്കിലും ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഒരു പോലെ മികവ് പുലർത്തുന്ന ച്ഉരിക്കം താരങ്ങളാണുള്ളത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കളിച്ച് മികവ് കാട്ടാന്‍ ഉയര്‍ന്ന ഫിറ്റ്‌നസ് ആവശ്യമാണ് എന്നതും മൂന്ന് ഫോർമാറ്റിലും വ്യത്യസ്‌ത ശൈലിയിൽ ബാറ്റ് ചെയ്യേണ്ടി വരുമെന്നതും വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ ടെസ്റ്റിൽ 100ലേറെ മത്സരങ്ങൾ കളിച്ചും ഒരു ഏകദിന ലോകകപ്പ് മത്സരം പോലും കളിക്കാ‌ത്ത താരങ്ങളുണ്ട്.
 
മുൻ ഓസീസ് താരം ജസ്റ്റിൻ ലാംഗറാണ് ഈ പട്ടികയിലെ ഒരു താരം.. ഓസ്‌ട്രേലിയയുടെ ടെസ്റ്റിലെ സ്ഥിര ഓപ്പണര്‍മാരിലൊരാളായിരുന്ന ലാംഗർ 105 ടെസ്റ്റില്‍ നിന്ന് 44.74 ശരാശരിയില്‍ 7696 റണ്‍സ് സ്വന്തമാക്കിയ താരമാണ്. 23 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറികളും 30 അർധ സെഞ്ചുറിയും ഇതിൽ പെടുന്നു.അന്നത്തെ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രതിഭാ ധാരാളിത്തമാണ് ലാംഗര്‍ക്ക് ഏകദിന ലോകകപ്പില്‍ അവസരം ലഭിക്കാത്തതിന് കാരണമായത്.
 
ഇന്ത്യയുടെ വെരി വെരി സ്പെഷ്യൽ ബാറ്റ്സ്മാനായ വിവിഎസ് ലക്ഷ്മണ്‍ 34 ടെസ്റ്റില്‍ നിന്ന് 45.5 ശരാശരിയില്‍ 8781 റണ്‍സ് ഇന്ത്യയ്ക്ക് വേണ്ടി നേടിയ താരമാണ്. 17 സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും ഇതില്‍ പെടുന്നു.86 ഏകദിനത്തില്‍ നിന്ന് 30.76 ശരാശരിയില്‍ 2338 റണ്‍സും ലക്ഷ്‌മൺ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒരു ഏകദിന ലോകകപ്പ് മത്സരം പോലും കളിക്കാൻ ലക്ഷ്‌മണിനായില്ല.
 
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ഇതിഹാസമായ അലിസ്റ്റർ കുക്ക് 161 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 45.35 ശരാശരിയില്‍ 12472 റണ്‍സ് നേടിയ താരമാണ്.33 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 57 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ ആരെയും മോഹിപ്പിക്കുന്ന റെക്കോർഡാണ് ടെസ്റ്റിൽ താരത്തിനുള്ളത്.92 ഏകദിനത്തില്‍ നിന്ന് 36.41 ശരാശരിയില്‍ 3204 റണ്‍സ് നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഏകദിന ലോകകപ്പ് കളിക്കാന്‍ കുക്കിനായിട്ടില്ല.
 
105 ടെസ്റ്റിൽ ഇന്ത്യയ്ക്കായി കളിച്ച പേസർ ഇഷാന്ത് ശർമയ്ക്കും ഇതുവരെ ഏകദിന ലോകകപ്പിൽ കളിക്കാനായിട്ടില്ല.105 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റാണ് അദ്ദേഹം നേടിയത്.11 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഒരു തവണ 10 വിക്കറ്റ് പ്രകടനം നടത്താനും ഇഷാന്തിനായി. 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും ഇഷാന്തി‌ന്റെ പേരിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേബി ഡിവില്ലിയേഴ്‌സിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി മുംബൈ