Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിസ്റ്റർ ഐപിഎൽ: സിഎസ്‌കെക്കായി കൂടുതൽ റൺസ്, അർധസെഞ്ചുറി! ആരവങ്ങളില്ലാതെ റെയ്‌ന പടിയിറങ്ങുമ്പോൾ

മിസ്റ്റർ ഐപിഎൽ: സിഎസ്‌കെക്കായി കൂടുതൽ റൺസ്, അർധസെഞ്ചുറി! ആരവങ്ങളില്ലാതെ റെയ്‌ന പടിയിറങ്ങുമ്പോൾ
, തിങ്കള്‍, 14 ഫെബ്രുവരി 2022 (18:22 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുത്താൽ നിസംശയം അതിൽ കയറിപോകാവുന്ന താരമാണ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ചിന്ന‌തല സുരേഷ് റെയ്‌ന. ‌സിഎസ്‌കെ എന്ന ടീമിനെ പ്രതാപത്തിലേ‌ക്കെത്തിക്കുന്നതിൽ റെയ്‌നയോളം വിയർപ്പൊഴുക്കിയ മറ്റൊരു താരമില്ലെന്ന് കാണാം.
 
ഐപിഎൽ മെഗാതാരലേലത്തിൽ ഡ്വെയ്‌ൻ ബ്രാവോ, അമ്പാട്ടി റായിഡു,റോബിൻ ഉത്തപ്പ എന്നീ സീനിയർ താരങ്ങളെ ചെന്നൈ നിലനിർത്തിയപ്പോൾ റെയ്‌നയെ പുറത്ത് നിർത്തുകയായിരുന്നു. ഡ്വെയ്ന്‍ ബ്രാവോയെ 4.5 കോടി കൊടുത്ത് തിരിച്ചെത്തിച്ച സിഎസ്‌കെ റെയ്‌നയെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് ആരാധകർ പറയുന്നത്.
 
സിഎസ്‌കെക്കായി കൂടുതല്‍ റണ്‍സെന്ന റെക്കോഡ് (4687) റെയ്‌നയുടെ പേരിലാണ്. സിഎസ്‌കെയ്ക്കായി കൂടുതല്‍ അര്‍ധ സെഞ്ച്വറി (34), നോക്കൗട്ട് മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് (714), കൂടുതല്‍ ക്യാച്ചുകള്‍ (109), ഫൈനലില്‍ കൂടുതല്‍ റണ്‍സ് (249) എന്നീ റെക്കോഡുകളെല്ലാം തന്നെ റെയ്‌നയുടെ പേരിലാണ്. മിസ്റ്റർ ഐപിഎൽ എന്ന വിളിപ്പേര് ചുമ്മാ ഉണ്ടായതല്ലെന്നർത്ഥം.
 
2008ൽ തുടങ്ങിയ ഐപിഎൽ ടൂർണമെന്റിലെ 2019 വരെയുള്ള പ്രകടനങ്ങളെടുത്താൽ 3 തവണ മാത്രമാണ് റെയ്‌ന 400 റൺസിന് താഴെ സ്കോർ ചെയ്‌തിട്ടുള്ളത്. 2015ൽ 374 2016ൽ 399 2019ൽ 383 മറ്റെല്ലാം വർഷങ്ങളിലും ഐപിഎല്ലിലെ റൺവേട്ടക്കാരിൽ മുൻനിരയിൽ സ്ഥാനം പിടിച്ച റെയ്‌നയുടെ ചിറകിലേറിയാണ് പല വിജയങ്ങളും ചെന്നൈ സ്വന്തമാക്കിയത്. ഫോമില്ലായ്‌മയും ടീമിലെ പടലപിണക്കങ്ങളും കൊണ്ട് റെയ്‌ന ഐപിഎല്ലിന് വെളിയിൽ പോകു‌മ്പോൾ ആരാധകർക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്.
 
ഒരിത്തിരി ബഹുമാനം ചെന്നൈയിൽ നിന്നും അയാൾ അർഹിച്ചിരുന്നു. കരിയറിന്റെ അവസാനഘട്ടത്തിൽ അർഹിച്ച യാത്രയയപ്പെങ്കിലും അയാൾക്ക് നൽകാമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്വിനെയും ബോൾട്ടിനെയും സ്വന്തമാക്കി തു‌ടക്കം, കലാശക്കൊട്ടിൽ വമ്പൻ താരങ്ങളും ടീമിൽ: താരലേലത്തിൽ കയ്യടി നേടി രാജസ്ഥാൻ