ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേറിയ. ഏഷ്യാകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മലേഷ്യക്കെതിരെ ഇറങ്ങിയ ഇന്ത്യ 230 റണ്‍സ് വിട്ടുകൊടുത്തിരുന്നു. 10 വിക്കറ്റിന് മത്സരം വിജയിക്കാനായെങ്കിലും കുഞ്ഞന്മാരായ നേപ്പാള്‍ പോലും ഇന്ത്യന്‍ ബൗളിംഗ് നിരയ്‌ക്കെതിരെ 230 റണ്‍സ് കണ്ടെത്തിയെങ്കില്‍ പാകിസ്ഥാനെതിരെ കളിക്കുന്നത് ഇന്ത്യയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കനേരിയ പറയുന്നു.
യാതൊരു പരിചയസമ്പത്തും അവകാശപ്പെടാനാവാത്ത നേപ്പാള്‍ ബാറ്റിംഗ് നിരയ്ക്ക് പോലും ഇന്ത്യക്കെതിരെ 200 റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ പാകിസ്ഥാന് ഇന്ത്യന്‍ ബൗളിംഗ് നിരയ്‌ക്കെതിരെ എന്ത് ചെയ്യാനാകുമെന്ന് ആലോചിച്ചിട്ടുണ്ടോ കനേരിയ ചോദിക്കുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് 300 റണ്‍സ് പ്രതിരോധിക്കാനാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ലെന്നും ഇന്ത്യയുടെ ബാറ്റിംഗിലും ഈ പ്രശ്‌നമുണ്ടെന്നും കനേറിയ പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് കനേരിയയുടെ പ്രതികരണം.