Select Your Language

ഒരു ലോകകപ്പ് വിജയിക്കാനുള്ള ടീം ഇന്ത്യയ്ക്കുണ്ട്: ടോം മൂഡി

webdunia
, ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (20:06 IST)
ഇന്ത്യ പ്രഖ്യാപിച്ച 15 അംഗ ടീമിന് ലോകകപ്പ് വിജയിക്കാനുള്ള കഴിവുണ്ടെന്ന് മുന്‍ ഓസീസ് താരമായ ടോം മൂഡി. ഇന്ത്യയിലാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമായിരിക്കുമെന്നും ടോം മൂഡി പറഞ്ഞു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ബൗളര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ ഫിറ്റ്‌നസ് പ്രധാനമായിരിക്കുമെന്നും ടോം മൂഡി പറയുന്നു.
 
ഇന്ത്യയുടെ സാധ്യത എന്നത് ഇന്ത്യയുടെ ബൗളര്‍മാരിലായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. മുഹമ്മദ് ഷമി,ജസ്പ്രീത് ബുമ്ര എന്നിവര്‍ ന്യൂ ബോളില്‍ അപകടകാരികളാണ്. ഗെയിമിനെ സ്വാധീനിക്കാനും ഇന്നിങ്ങ്‌സ് നന്നായി അവസാനിപ്പിക്കാനും ബുമ്രയുടെയും ഷമിയുടെയും സ്‌പെല്ലുകള്‍ക്കാകും. അതിനാല്‍ തന്നെ ഈ ബൗളര്‍മാര്‍ ലോകകപ്പില്‍ ഫിറ്റാണെന്ന് ഉറപ്പാക്കണം. മൂഡി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് സഞ്ജു അർഹിക്കുന്നു, ലോകകപ്പ് ടീമിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി ഗവാസ്കർകർ