Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്രാസിനെ ചെന്നെയും ബോംബെയെ മുംബൈയും ആക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയെ ഭാരതം എന്നാക്കിക്കൂടാ?

മദ്രാസിനെ ചെന്നെയും ബോംബെയെ മുംബൈയും ആക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയെ ഭാരതം എന്നാക്കിക്കൂടാ?
, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (13:21 IST)
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്നും മാറ്റി ഭാരത് എന്നാക്കുന്നുവെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ബോംബെയ്ക്ക് മുംബൈയും മദ്രാസിന് ചെന്നൈയുമാകാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഭാരതം എന്നായിക്കൂടാ എന്നതാണ് താരത്തിന്റെ ചോദ്യം. ഭാരതമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്തരംഗം എന്ന് പാടിയ മഹാകവി വള്ളത്തോളിനെ കാലം സംഘിയാക്കുമോ എന്ന ചോദ്യവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി ഉയര്‍ത്തുന്നു.
 
ദേശീയ പുരസ്‌കാരം ലഭിച്ച നടന്മാരുടെ പേരിന് മുന്നില്‍ അഭിമാനത്തോടെ ഭരത് എന്ന് ചേര്‍ക്കാറുണ്ടെന്നും ഇന്ത്യയും ഭാരതവും തനിക്ക് ഒരു പേരാണെന്നും ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതായും ഹരീഷ് പേരടി പറഞ്ഞു.
 
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
 
ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ". ചൊല്ലിയത് മഹാകവി വള്ളത്തോളാണ്. ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ. ബോംബെക്ക് മുംബൈയാവാം. മദ്രാസിന് ചെന്നൈയാവാം. പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..ഭരത് അവാർഡ് നിർത്തിയതിനുശേഷവും നേഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു. നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ. വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ. അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല...കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്. ഭാരതം.ഒട്ടും മോശപ്പെട്ട പേരുമല്ല. ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്. എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയഗുരുനാഥന്...ഹൃദയത്തില്‍ നിന്നും ജന്മദിനാശംസകള്‍, മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ജയസൂര്യ