Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കും: ഡേവിഡ് മില്ലര്‍

ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരഫലത്തിനു ശേഷമേ സെമി ഫൈനല്‍ എവിടെയൊക്കെ നടക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ

David Miller

രേണുക വേണു

, വ്യാഴം, 6 മാര്‍ച്ച് 2025 (16:12 IST)
David Miller

ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോടു തോറ്റതിനു പിന്നാലെ ഐസിസിയെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. ഇന്ത്യക്കു വേണ്ടി മറ്റു ടീമുകള്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യേണ്ടിവരുന്നത് ശരിയായ കാര്യമല്ലെന്ന് മില്ലര്‍ പറഞ്ഞു. 
 
' ഒരു മണിക്കൂറും 40 മിനിറ്റും മാത്രമുള്ള ഫ്‌ളൈറ്റ് യാത്രയാണ്. പക്ഷേ അങ്ങനെ ചെയ്യേണ്ടി വരുന്നത് ഉചിതമായ കാര്യമല്ല. ഒരു മത്സരത്തിനു ശേഷം അതിരാവിലെ ഞങ്ങള്‍ പാക്കിസ്ഥാനില്‍ നിന്ന് ദുബായിലേക്ക് വന്നു. എന്നിട്ട് അന്ന് വൈകിട്ട് പാക്കിസ്ഥാനിലേക്ക് തിരിച്ചുപോയി. ഇതൊരു ശരിയായ രീതിയായി തോന്നുന്നില്ല,' മില്ലര്‍ പറഞ്ഞു. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ താന്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കുമെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു. 
 
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരഫലത്തിനു ശേഷമേ സെമി ഫൈനല്‍ എവിടെയൊക്കെ നടക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് വന്നാല്‍ ഓസ്‌ട്രേലിയും രണ്ടാം സ്ഥാനക്കാരായാല്‍ ദക്ഷിണാഫ്രിക്കയും ആണ് സെമിയില്‍ എതിരാളികളായി വരേണ്ടത്. അതിനാല്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിനു മുന്‍പ് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെ പാക്കിസ്ഥാനില്‍ നിന്ന് ദുബായിലേക്ക് എത്തിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ദക്ഷിണാഫ്രിക്കയെ പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്‌ക്കേണ്ടി വന്നു. ഇതിനെയാണ് മില്ലര്‍ വിമര്‍ശിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ