Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ

അഭിറാം മനോഹർ

, വ്യാഴം, 6 മാര്‍ച്ച് 2025 (15:17 IST)
ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ മാത്രമായി നടത്തുന്നതില്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ പങ്കുവെച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. സെമിയില്‍ ഇന്ത്യയാണോ ന്യൂസിലന്‍ഡാണോ എതിരാളികള്‍ എന്നതില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നതിനാല്‍ സെമിഫൈനലിന് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ദുബായില്‍ എത്തിയിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായി മത്സരം വന്നതോടെ പാകിസ്ഥാനിലേക്ക് പോകേണ്ടിവന്നു.
 
 വൈകീട്ട് 4ന് ദുബായിലെത്തുക, പിറ്റേ ദിവസം രാവിലെ 7:30ന് തിരികെ പാകിസ്ഥാനിലേക്ക് തിരിച്ചുപറക്കുക. ഇത് ശരിയായ രീതിയല്ലല്ലോ. ഫൈനലില്‍ തന്റെ പിന്തുണ ന്യൂസിലന്‍ഡിനൊപ്പമാണെന്നും മില്ലര്‍ വ്യക്തമാക്കി. സത്യത്തില്‍ ഒന്നേമുക്കാല്‍ മണിക്കൂറിന്റെ യാത്രാദൂരം മാത്രമാണ് പാകിസ്ഥാനില്‍ നിന്നും ദുബായിലേക്കുള്ളത്. എന്നാല്‍ ഇങ്ങനൊരു സാഹചര്യം സൃഷ്ടിച്ചത് ശരിയല്ല. അന്ന് ഇംഗ്ലണ്ടിനെതിരായ മത്സരശേഷം നേരെ ദുബായിലേക്ക് പോകേണ്ടിവന്നു. അടുത്ത ദിവസം രാവിലെ 7:30ന് പാകിസ്ഥാനിലേക്ക് തിരിച്ചും. ഇതത്ര നല്ല രീതിയല്ല. ഇങ്ങനൊരു സാഹചര്യമുണ്ടാവാന്‍ പാടില്ലായിരുന്നു. മില്ലര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാൻ ക്രിക്കറ്റിൽ പിന്നെയും പൊട്ടിത്തെറി: തന്നെയും ഗാരി കേഴ്സ്റ്റണെയും പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കാൻ ആഖിബ് ജാവേദ് പിന്നിൽ നിന്നും കളിച്ചു, ആരോപണവുമായി ഗില്ലെസ്പി