ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തോല്‍വി വഴങ്ങി പഞ്ചാബ് കിംഗ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ വിജയിക്കുകയും ശേഷിക്കുന്ന ഒരു മത്സരത്തില്‍ രാജസ്ഥാനെതിരെ വിജയിക്കുകയും ചെയ്താല്‍ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. ഈ സാധ്യതയാണ് ഡല്‍ഹി ഇല്ലാതാക്കിയത്. പഞ്ചാബ് പരാജയപ്പെട്ടപ്പോള്‍ ഡല്‍ഹിയേക്കാള്‍ സന്തോഷിക്കുന്നത് രാജസ്ഥാന്‍ ഉള്‍പ്പടെ നാല് ടീമുകളാണ്.
ഇന്നലെ പഞ്ചാബ് പരാജയപ്പെട്ടതോടെ ഇനി അവര്‍ക്ക് നേടാനാവുന്നത് 14 പോയന്റ് മാത്രമാണ്. അതും അവസാന മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തിയെങ്കില്‍ മാത്രം. ഇനി നടക്കുന്ന മത്സരങ്ങളില്‍ മുംബൈ തോല്‍ക്കുകയും ബാംഗ്ലൂര്‍ 2 കളികളില്‍ ഒന്നില്‍ പരാജയപ്പെടുകയും രാജസ്ഥാനും കൊല്‍ക്കത്തയും തങ്ങളുടെ അവസാന മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്താല്‍ 4 മുതല്‍ 8 വരെയുള്ള ടീമുകള്‍ക്കെല്ലാം 14 പോയന്റ് വീതമാകും. മികച്ച റണ്‍റേറ്റുള്ള ടീമാകും പിന്നീട് പ്ലേ ഓഫില്‍ യോഗ്യത നേടുക.
രാജസ്ഥാന് പുറമെ ആര്‍സിബി,മുംബൈ ഇന്ത്യന്‍സ്,കൊല്‍ക്കത്ത എന്നിവര്‍ക്കും ഡല്‍ഹിയുടെ വിജയം വലിയ ആശ്വാസമാണ്. ഇന്നലെ പഞ്ചാബ് ജയിക്കുകയും രാജസ്ഥാനെതിരെയും വിജയം ആവര്‍ത്തിക്കുകയും ചെയ്യുകയും അവസാന മത്സരത്തില്‍ തങ്ങള്‍ പരാജയപ്പെടുകയും ചെയ്തിരുന്നെങ്കില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുമായിരുന്നു. പഞ്ചാബിന്റെ തോല്‍വിയോടെ ആ സാഹചര്യം കൂടിയാണ് ഒഴിവായി കിട്ടിയത്.