Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനിപ്പോ ഔട്ടാക്കും' 'അയ്യോ വേണ്ട'; മങ്കാദിങ് ഭീഷണിയുമായി ചഹര്‍, ക്രീസിലേക്ക് ഓടിക്കയറി സ്റ്റബ്‌സ് (വീഡിയോ)

ദക്ഷിണാഫ്രിക്കന്‍ താരം സ്റ്റബ്‌സ് ആയിരുന്നു ആ സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍

Deepak Chahar Stubbs run out
, ബുധന്‍, 5 ഒക്‌ടോബര്‍ 2022 (08:37 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20 മത്സരത്തിനിടെ മങ്കാദിങ് ഭീഷണിയുമായി ഇന്ത്യന്‍ താരം ദീപക് ചഹര്‍. 16-ാം ഓവറിലെ ആദ്യ പന്ത് എറിയാനെത്തിയപ്പോഴാണ് ചഹറിന്റെ കുസൃതി നിറഞ്ഞ മങ്കാദിങ് ശ്രമം. 
 
ദക്ഷിണാഫ്രിക്കന്‍ താരം സ്റ്റബ്‌സ് ആയിരുന്നു ആ സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍. ചഹര്‍ റണ്ണെപ്പ് എടുത്ത് ക്രീസിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പ് തന്നെ സ്റ്റബ്‌സ് ക്രീസില്‍ നിന്ന് പുറത്തിറങ്ങി. ആ സമയത്ത് ആക്ഷന്‍ നിര്‍ത്തി ചഹര്‍ സ്റ്റബ്‌സിനെ ഔട്ടാക്കുന്ന ആക്ഷന്‍ കാണിച്ചു. 'ഇപ്പോ ഔട്ടാക്കും' എന്നാണ് സ്റ്റബ്‌സിനെ നോക്കി ചഹര്‍ ആക്ഷന്‍ കാണിച്ചത്. ഇത് കണ്ട സ്റ്റബ്‌സ് ഉടനെ തന്നെ ക്രീസിലേക്ക് ഓടിക്കയറി. ഇതിനുശേഷം ചഹറും സ്റ്റബ്‌സും ചിരിച്ചു. ഇതെല്ലാം കണ്ടുനില്‍ക്കുന്ന നായകന്‍ രോഹിത് ശര്‍മയും ചിരിക്കുന്നുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാല്‍ തട്ടി സ്റ്റംപ് ഇളകി; എന്നിട്ടും റൂസോ ഔട്ടായില്ല, നിരാശയില്‍ ബോള്‍ വലിച്ചെറിഞ്ഞ് സിറാജ് (വീഡിയോ)