Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാല്‍ തട്ടി സ്റ്റംപ് ഇളകി; എന്നിട്ടും റൂസോ ഔട്ടായില്ല, നിരാശയില്‍ ബോള്‍ വലിച്ചെറിഞ്ഞ് സിറാജ് (വീഡിയോ)

ഹിറ്റ് വിക്കറ്റായിട്ടും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റിലി റൂസോ ക്രീസില്‍ തുടര്‍ന്നതാണ് കാണികളെ അതിശയിപ്പിച്ചത്

കാല്‍ തട്ടി സ്റ്റംപ് ഇളകി; എന്നിട്ടും റൂസോ ഔട്ടായില്ല, നിരാശയില്‍ ബോള്‍ വലിച്ചെറിഞ്ഞ് സിറാജ് (വീഡിയോ)
, ബുധന്‍, 5 ഒക്‌ടോബര്‍ 2022 (08:25 IST)
ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ആശ്വാസ ജയം നേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടി 20 മത്സരത്തില്‍ 49 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഏറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ മത്സരമായിരുന്നു ഇന്‍ഡോറില്‍ നടന്ന മൂന്നാം ടി 20 മത്സരം. 
 
ഹിറ്റ് വിക്കറ്റായിട്ടും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റിലി റൂസോ ക്രീസില്‍ തുടര്‍ന്നതാണ് കാണികളെ അതിശയിപ്പിച്ചത്. 17-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. റൂസോ ക്രീസില്‍ നില്‍ക്കുന്നു. ഇന്ത്യക്ക് വേണ്ടി പന്തെറിയുന്നത് മുഹമ്മദ് സിറാജ്. 
 
സിറാജ് പന്തെറിയാന്‍ ഓടിയെത്തുന്ന സമയം റൂസോ ക്രീസില്‍ നിന്ന് നന്നായി പിന്നിലേക്ക് ഇറങ്ങി നിന്നു. ഈ സമയത്താണ് റൂസോയുടെ കാല്‍ തട്ടി സ്റ്റംപ്‌സ് ഇളകിയത്. യോര്‍ക്കര്‍ പ്രതീക്ഷിച്ച റൂസോ പന്തെത്തും മുന്‍പും ക്രീസില്‍ പുറകോട്ട് നീങ്ങുകയായിരുന്നു. എന്നാല്‍ ആ നീങ്ങലില്‍ സ്റ്റംപ്‌സ് ഇളക്, ബെയ്ല്‍ നിലത്തുവീണു. 
സ്റ്റംപ്‌സ് തെറിച്ചിട്ടും റൂസോ ഔട്ടായില്ല. അതിനൊരു കാരണമുണ്ട്. തൊട്ടുമുന്‍പത്തെ പന്ത് നോ ബോള്‍ ആയിരുന്നതിനാല്‍ ഈ പന്ത് ഫ്രീ ഹിറ്റ് ആയിരുന്നു. അതിനാല്‍ വിക്കറ്റ് നഷ്ടപ്പെടാതെ രക്ഷപ്പെട്ടു. ഇതൊക്കെ കണ്ടുനിന്ന ബൗളര്‍ മുഹമ്മദ് സിറാജ് നിരാശയില്‍ പന്ത് വലിച്ചെറിഞ്ഞു. തൊട്ടടുത്ത പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് സിറാജ് വഴങ്ങിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്ളൈറ്റ് മിസ്സായി, ഷിം റോൺ ഹെറ്റ്മെയറിനെ ലോകകപ്പിനുള്ള വിൻഡീസ് ടീമിൽ നിന്നും പുറത്താക്കി