Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു ഇങ്ങനെ കളിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു: ദീപക് ഹൂഡ

സഞ്ജു ഇങ്ങനെ കളിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു: ദീപക് ഹൂഡ
, ബുധന്‍, 29 ജൂണ്‍ 2022 (08:18 IST)
അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത് ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കൊണ്ടാണ്. ഇരുവരും രണ്ടാം വിക്കറ്റില്‍ 166 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹൂഡ 57 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്സും സഹിതം 104 റണ്‍സ് നേടി. സഞ്ജു 42 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സും സഹിതം 77 റണ്‍സും. സഞ്ജുവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ദീപക് ഹൂഡ മത്സരശേഷം പറഞ്ഞു. 
 
' സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ അണ്ടര്‍-19 ഒന്നിച്ച് കളിച്ചവരാണ്. അവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നുന്നു,' ഹൂഡ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ വിറപ്പിച്ച് അയര്‍ലന്‍ഡ്; ജയം വെറും നാല് റണ്‍സിന്, പരമ്പര സ്വന്തം