Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത് ചെയ്യാത്തത് ഹാർദ്ദിക് ചെയ്തു, ബൗളിങ്ങിൽ ഹൂഡയ്ക്ക് അവസരം, ഒപ്പം റെക്കോർഡ് നേട്ടം

Deepak hooda
, തിങ്കള്‍, 21 നവം‌ബര്‍ 2022 (19:04 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ഹൂഡയെ തേടി  അപൂർവ്വ നേട്ടം. ടി20 ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടമാണ് ഹൂഡ സ്വന്തമാക്കിയത്.
 
ഓൾറൗണ്ടർ എന്ന ലേബലിലാണ് ടീമിലെത്തിയതെങ്കിലും ദീപക് ഹൂഡയെ സ്പിന്നർ എന്ന നിലയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഉപയോഗപ്പെടുത്തിയിരുന്നില്ല. എന്നാൽ ഹാർദ്ദിക്കിൻ്റെ കീഴിൽ ഇറങ്ങിയ മത്സരത്തിൽ തകർപ്പൻ ബൗളിങ്ങാണ് താരം കാഴ്ചവെച്ചത്. ബാറ്റിങ്ങിൽ ആദ്യ ബോളിൽ തന്നെ ഗോൾഡൻ ഡക്കായി താരം മടങ്ങിയിരുന്നു.
 
മത്സരത്തിൽ 2.5 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റാണ് താരം നേടിയത്. ഒരവസരത്തിൽ ഹാട്രിക് നേട്ടത്തിൻ്റെ വക്കോളം ഹൂഡ എത്തിയിരുന്നു. തുടക്കത്തിൽ ഡാരിൽ മിച്ചലിനെ പുറത്താക്കിയ ഹൂഡ രണ്ടാം വരവിൽ ആദം മിൽനെ, ഇഷ് സോധി,ടിം സൗത്തി എന്നിവരെ വീഴ്ഠിയാണ് നാലു വിക്കറ്റ് തികച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തർ ലോകകപ്പ് 2022, ആദ്യ ഗോൾ നേടിയ എന്നർ വലൻസിയ, സൂപ്പർ താരത്തിൻ്റെ ജീവിതം ഇങ്ങനെ