Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖത്തർ ലോകകപ്പ് 2022, ആദ്യ ഗോൾ നേടിയ എന്നർ വലൻസിയ, സൂപ്പർ താരത്തിൻ്റെ ജീവിതം ഇങ്ങനെ

ഖത്തർ ലോകകപ്പ് 2022, ആദ്യ ഗോൾ നേടിയ എന്നർ വലൻസിയ, സൂപ്പർ താരത്തിൻ്റെ ജീവിതം ഇങ്ങനെ
, തിങ്കള്‍, 21 നവം‌ബര്‍ 2022 (18:58 IST)
ഫിഫ 2022ലെ ആദ്യ ഗോളെന്ന മറ്റാർക്കും തിരുത്താനാവാത്ത റെക്കോർഡ് ഇക്വഡോർ താരം എന്ന വലൻസിയയുടെ പേരിൽ. മത്സരത്തീൻ്റെ പതിനാറാം മിനിട്ടിലാണ് താരം ഗോൾ നേടിയത്. കിക്കോഫിന് തൊട്ടുപിന്നാലെ മൂന്നാം മിനുട്ടിൽ താരം ഗോൾ നേടിയിരുന്നെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡാണെന്ന് വ്യക്തമായതോടെ ഗോൾ നിഷേധിക്കുകയായിരുന്നു.
 
1989 നവംബർ നാലിന് ഇക്വഡോറിലെ സാൻ ലോറെൻസോയിലാണ് വലൻസിയയുടെ ജനനം. സാൻ ലോറെൻസോയിലെ തെരുവുകളിൽ പിതാവിനെ പാൽ വില്പനയിൽ സഹായിച്ചുകൊണ്ടായിരുന്നു താരത്തിൻ്റെ ബാല്യം. തെരുവിൽ പന്ത് തട്ടി വളർന്ന താരത്തിൻ്റെ കളിമികവ് ശ്രദ്ധിച്ച സ്കൂൾ പരിശീലകനാണ് താരത്തെ പരിശീലിപ്പിച്ചത്. 2008ൽ പ്രാദേശിക അക്കാദമിയായ കാരിബ് ജൂനിയേഴ്സിൻ്റെ ട്രയലിൽ പങ്കെടുത്തതോടെ വലൻസിയയുടെ ജീവിതം മാറിമറിഞ്ഞു.
 
തുടർന്ന് ഇക്വഡോറിലെ മുൻനിര ക്ലബായ സ്പോർട്ട് എമെലെകിൽ അവസരം കിട്ടിയ വലൻസിയ 2 വർഷത്തിനുള്ളിൽ ഇക്വഡോറിലെ ഏറ്റവും മികച്ച ഫുട്ബോളറായി വളർന്നു. പിന്നാലെ മെക്സികോയിലെ പ്ച്ചുക ക്ലബിനായി കളിച്ചു. 2014ലെ ലോകകപ്പിലും ഇക്വഡോറിൻ്റെ പ്രധാനതാരമായിരുന്നു വലൻസിയ.
 
ഇന്ത്യൻ പ്രീമിയർ ലീഫിൽ വെസ്റ്റ് ഹാമുമായി കരാർ ഒപ്പിട്ടതോടെ താരം യൂറോപ്പിലും ശ്രദ്ധ നേടി. 2 വർഷത്തിന് ശേഷം എവർട്ടൺ നിരയിലും വലൻസിയ ഇടം നേടി. ഇപ്പോൾ തുർക്കിയിലെ ഒന്നാം നമ്പർ ടീമായ ഫെനർബാഷെയ്ക്ക് വേണ്ടിയാണ് വലൻസിയ കളിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിയർ ആരംഭിച്ചത് റെഡ് ബോൾ ക്രിക്കറ്റിലാണ്, ഇന്ത്യയ്ക്കായി ടെസ്റ്റ് മാച്ചുകൾ കളിക്കാൻ ആഗ്രഹമുണ്ട്: സൂര്യകുമാർ യാദവ്