Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വി ഷായെ കൈവിടാൻ ഡൽഹി ഒരുക്കമല്ല, പിഴവുകൾ പരിഹരിക്കാൻ മുൻ ഇന്ത്യൻ താരം

പൃഥ്വി ഷായെ കൈവിടാൻ ഡൽഹി ഒരുക്കമല്ല, പിഴവുകൾ പരിഹരിക്കാൻ മുൻ ഇന്ത്യൻ താരം
, ശനി, 30 ജനുവരി 2021 (17:40 IST)
സാങ്കേതിക പിഴവുകൾ പരിഹരിക്കാൻ ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്ക് പിന്തുണയുമായി ഡൽഹി ക്യാപിറ്റൽസ്. ടീമിന്റെ അസിസ്റ്റന്റ് കോച്ചായ മുൻ ഇന്ത്യൻ താരം കൂടിയായ പ്രവീൺ ആംറേയേയാണ് ഡൽഹി ക്യാപിറ്റൽസ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
 
നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ഫോമിലില്ലാത്ത പൃഥ്വി ഷായെ ഒഴിവാക്കിയിരിക്കുകയാണ്. മുംബൈയുടെ അടുത്ത ഡൊമസ്റ്റിക് സീസൺ ആരംഭിക്കുന്നതിന് മുൻപ് പൃ‌ഥ്വിഷായുടെ ബാറ്റിങ്ങിലെ സാങ്കേതിക പിഴവുകൾ പരിഹരിക്കുകയാണ് പ്രവീൺ ആംറേയുടെ ചുമതല.
 
ബാറ്റിങ്ങിൽ പൃഥ്വിയുടെ സമ്മതത്തോട് കൂടി മാറ്റങ്ങൾകൊണ്ടുവരാനാണ് ശ്രമമെന്ന് ആംറേ വ്യക്തമാക്കി. ഐപിഎല്ലിൽ കാര്യമായി തിളങ്ങാനാകാതിരുന്ന പൃഥ്വി ഷാ ഓസീസ് പര്യടനത്തിലും പരാജയമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റ് റാങ്കിങ്ങിൽ പൂജാര ആറാമത്, കോലി നാലാം സ്ഥാനത്ത്