എന്തിനായിരുന്നു ആ ഷുഗർ ഡാഡി നാടകം, ഡിവോഴ്സ് കഴിഞ്ഞ് ഞാൻ കോടതിയിൽ പൊട്ടിക്കരഞ്ഞപ്പോൾ കൂളായാണ് ചഹൽ ഇറങ്ങിപോയത്: ധനശ്രീ
എനിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനായിരുന്നെങ്കില്‍ അത് വാട്‌സാപ്പിലൂടെ മതിയാകുമായിരുന്നല്ലോ, എന്തിനായിരുന്നു ടീഷര്‍ട്ട് ധരിച്ചുള്ള നാടകമൊക്കെ.
വിവാഹമോചനക്കേസില്‍ വിധി പറയുന്ന ദിവസത്തില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചാഹല്‍ ഷുഗര്‍ ഡാഡി പരാമര്‍ശമുള്ള ടീ ഷര്‍ട്ട് ധരിച്ചെത്തിയതിനെതിരെ പ്രതികരണവുമായി മുന്‍ ഭാര്യ ധനശ്രീ വര്‍മ. ചഹലിന്റെയും ധനശ്രീയുടെയും വിവാഹമോചന ദിവസം Be your own sugar daddy എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് ചഹല്‍ കുടുംബകോടതിയിലെത്തിയത്. ഇതിലൂടെ ധനശ്രീക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ ചഹല്‍ വെളിപ്പെടുത്തിയിരുന്നു.
എനിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനായിരുന്നെങ്കില്‍ അത് വാട്‌സാപ്പിലൂടെ മതിയാകുമായിരുന്നല്ലോ, എന്തിനായിരുന്നു ടീഷര്‍ട്ട് ധരിച്ചുള്ള നാടകമൊക്കെ. വിവാഹമോചന വിഷയത്തില്‍ ആളുകള്‍ എന്നെ മാത്രമെ കുറ്റം പറയുകയുള്ളു എന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. വിവാഹമോചന കേസില്‍ വിധി വന്നപ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ വിധി കേട്ട ശേഷം ചാഹല്‍ കോടതിയില്‍ നിന്നും ഇറങ്ങിപോവുകയാണ് ചെയ്തതെന്നും ധനശ്രീ പറഞ്ഞു.
വിധി പ്രതീക്ഷിച്ചതായിരുന്നു. അതിനായി മാനസികമായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിധി വന്നതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്നറിയില്ല. വികാരമടക്കാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഇതൊക്കെ സംഭവിക്കുമ്പോഴും ഒന്നും സംഭവിക്കാത്തത് പോലെ ചഹല്‍ ആദ്യം ഇറങ്ങി നടന്നെന്നും ധനശ്രീ പറഞ്ഞു. 2020ല്‍ വിവാഹിതരായ ചഹലും ധനശ്രീയും ഈ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് പരസ്പര സമ്മതത്തോടെ ബാന്ദ്ര കുടുംബകോടതിയില്‍ വിവാഹമോചനം നേടിയത്.