എല്ലാം മഹിയാണ് കൈകാര്യം ചെയ്യുന്നത്, കോഹ്‌ലി റണ്‍സ് അടിച്ചു കൂട്ടുന്നത് ധോണി കാരണം: രഹസ്യം പരസ്യമാക്കി മുന്‍ താരം
എല്ലാം മഹിയാണ് കൈകാര്യം ചെയ്യുന്നത്, കോഹ്‌ലി റണ്‍സ് അടിച്ചു കൂട്ടുന്നത് ധോണി കാരണം: രഹസ്യം പരസ്യമാക്കി മുന്‍ താരം
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി റണ്‍സ് അടിച്ചു കൂട്ടുമ്പോള്‍ ബാറ്റിംഗില്‍ പരാജയമാകുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ രംഗത്ത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടും തൂണും ശക്തമായ സാന്നിധ്യവും ധോണിയാണ്. കോഹ്‌ലി ബാറ്റിംഗില്‍ കേമനാകാന്‍ കാരണം മഹിയുടെ ഇടപെടലുകളാണ്. ഫീല്‍ഡര്‍മാരെയും ബോളര്‍മാരെയും നിയന്ത്രിക്കാനും ഉപദേശങ്ങള്‍ നല്‍കാനും ധോണിക്ക് സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദം അകറ്റി ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോഹ്‌ലിക്ക് ഇത് സഹായമാകുന്നുണ്ടെന്നും കിരണ്‍ മോറെ വ്യക്തമാക്കി.
യുവ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും ചാഹലിനും നിര്‍ദേശങ്ങള്‍ നല്‍കുന്നത് ധോണിയാണ്. അവരെ മികച്ച ബോളര്‍മാരാക്കുന്നത് വിക്കറ്റിന് പിന്നില്‍ നിന്നുള്ള മഹിയുടെ ഈ നിര്‍ദേശങ്ങളാണ്. ഇന്ത്യന്‍ ടീമിന്റെ പൂര്‍ണത ധോണിയുടെ സാന്നിധ്യമാണെന്നും മോറെ വ്യക്തമാക്കി.