Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ജഡേജയേക്കാള്‍ കണക്ഷന്‍ 41 വയസ്സുള്ള ധോണിക്കുണ്ട്; രാജസ്ഥാനെതിരെ തോറ്റതിനു പിന്നാലെ ചെന്നൈ ആരാധകരുടെ വിമര്‍ശനം

ജഡേജയ്ക്ക് ഈ സീസണില്‍ ബാറ്റിങ്ങില്‍ അത്ര മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ല

Dhoni is better batter than jadeja
, വ്യാഴം, 13 ഏപ്രില്‍ 2023 (08:36 IST)
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മൂന്ന് റണ്‍സിന് തോറ്റതിനു പിന്നാലെ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ചും പരിഹസിച്ചും ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച, 41 വയസ്സുള്ള എം.എസ്.ധോണിക്കുള്ള കണക്ഷന്‍ പോലു ബാറ്റിങ്ങില്‍ ജഡേജയ്ക്ക് ഇല്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രാജസ്ഥാനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ജഡേജയ്ക്ക് ഒരു ബൗണ്ടറിയെങ്കിലും നേടാന്‍ സാധിച്ചിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മാറിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്. 
 
രാജസ്ഥാന്‍ നേടിയ 175 റണ്‍സ് പിന്തുടരുകയായിരുന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 172 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ എം.എസ്.ധോണിയും രവീന്ദ്ര ജഡേജയുമായിരുന്നു ചെന്നൈയ്ക്ക് വേണ്ടി ക്രീസില്‍ ഉണ്ടായിരുന്നത്. അവസാന ആറ് ബോളില്‍ 20 റണ്‍സായിരുന്നു ചെന്നൈയുടെ വിജയലക്ഷ്യം. ധോണിയുടെ രണ്ട് സിക്‌സ് അടക്കം ഈ ഓവറില്‍ 17 റണ്‍സ് പിറന്നു. അവസാന ഓവറിലെ അഞ്ചാം പന്ത് ജഡേജയാണ് നേരിട്ടത്. ആ സമയത്ത് രണ്ട് പന്തില്‍ ആറ് റണ്‍സ് ആയിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഞ്ചാം പന്തില്‍ സിംഗിള്‍ നേടാനേ ജഡേജയ്ക്ക് സാധിച്ചുള്ളൂ. ആ പന്തില്‍ ബൗണ്ടറി നേടിയിരുന്നെങ്കില്‍ മത്സരം ചെന്നൈയുടെ കൈയില്‍ ആകുമായിരുന്നു. 
 
ജഡേജയ്ക്ക് ഈ സീസണില്‍ ബാറ്റിങ്ങില്‍ അത്ര മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ധോണി ഈ സീസണില്‍ 27 ബോളില്‍ നിന്ന് ഇതുവരെ 58 റണ്‍സെടുത്തിട്ടുണ്ട്. 214.81 ആണ് സ്‌ട്രൈക്ക് റേറ്റ്. ജഡേജ ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയിരിക്കുന്നത് വെറും 29 റണ്‍സ് മാത്രമാണ്. ധോണിക്ക് മുന്‍പേ ബാറ്റ് ചെയ്യാന്‍ ജഡേജ എത്തിയിട്ടാണ് ഈ മോശം കണക്കുകള്‍. സ്‌ട്രൈക്ക് റേറ്റ് വെറും 126.09 ! നേടിയിരിക്കുന്ന ബൗണ്ടറി ഒരു ഫോറും രണ്ട് സിക്‌സും മാത്രം. എന്തുകൊണ്ടും ജഡേജയേക്കാള്‍ നന്നായി 41 വയസ്സുള്ള ധോണി ബാറ്റ് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാത്തി ധോനി തന്നെ, സഞ്ജുവിനെ പൂജ്യനാക്കി തിരിച്ചയച്ച് ചെന്നൈ