Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുലിൻ്റെ അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്, അടുത്ത കളിയിൽ നിന്ന് പുറത്താകുമെന്ന് അവന് അറിയാം: ദിനേഷ് കാർത്തിക്

രാഹുലിൻ്റെ അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്, അടുത്ത കളിയിൽ നിന്ന് പുറത്താകുമെന്ന് അവന് അറിയാം: ദിനേഷ് കാർത്തിക്
, ബുധന്‍, 22 ഫെബ്രുവരി 2023 (12:51 IST)
ഇന്ത്യൻ ടീമിൽ കോലിയ്ക്ക് ശേഷം ഏറ്റവും സങ്കേതികതികവാർന്ന ബാറ്റർ എന്ന വിശേഷണം ഓപ്പണിങ് താരമായ കെ എൽ രാഹുലിന് പണ്ടേ ലഭിച്ചതാണ്. കളിക്കളത്തിൽ മനോഹരമായ ഷോട്ടുകളും പവർ ഹിറ്റുകളും കാഴ്ചവെയ്ക്കാൻ കഴിവുള്ള താരം കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്.
 
നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ 3 ഇന്നിങ്ങ്സുകളിൽ നിന്നും വെറും 38 റൺസാണ് താരം നേടിയത്. കഴിഞ്ഞ 5 വർഷക്കാലമായി ടെസ്റ്റ് ക്രിക്കറ്റിൽ മോശം റെക്കോർഡാണ് താരത്തിനുള്ളത്. ഇതിനെ തുടർന്ന് ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റൻ സ്ഥാനം രാഹുലിന് നഷ്ടമായിരുന്നു. ഡൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്സിൽ ഒരു റൺസിന് പുറത്തായ ശേഷം രാഹുലിനോട് തനിക്ക് സഹതാപം തോന്നിപോയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുലിൻ്റെ സഹതാരമായിരുന്ന ദിനേഷ് കാർത്തിക്.
 
രാഹുലിന് സമാനമായി ഫോമില്ലാത്ത അവസ്ഥയിലൂടെ താൻ കടന്ന് പോയ സമയത്തെ പറ്റി ഓർത്തുപോയെന്നാണ് കാർത്തിക് പറയുന്നത്.അടുത്ത കളിയിൽ താൻ ടീമിൽ നിന്നും പുറത്താകുമെന്ന് അവനറിയാം. രാഹുലിന് കുറച്ച് സമയമാണ് വേണ്ടത്. അദ്ദേഹം കുറച്ച് നാൾ ക്രിക്കറ്റിൽ നിന്നും മാറിനിൽക്കട്ടെ കാർത്തിക് പറഞ്ഞു.
 
രാഹുലിൻ്റെ ഇതേ പ്രശ്നങ്ങൾ ഞാനും നേരിട്ടുണ്ട്. ടീമിൽ നിന്നും പുറത്തായതിനെ തുടർന്ന് ഡ്രസിങ് രൂമിൽ വന്ന ശേഷം ഞാൻ ടോയ്‌ലറ്റിൽ പോയി കരഞ്ഞിട്ടുണ്ട്. നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ല എന്ന അവസ്ഥ  ഭയങ്കരമാണ്. കാർത്തിക് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിന്റെ ഭാവി കട്ടപ്പുറത്ത്; ശ്രേയസ്, സൂര്യകുമാര്‍, രാഹുല്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന !