Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ റോൾ? ടി20 ലോകകപ്പിൽ ഫിനിഷർ റോളിൽ കളിക്കുക ലക്ഷ്യമെന്ന് ദിനേഷ് കാർത്തിക്

കാർത്തിക്
, ഞായര്‍, 6 ജൂണ്‍ 2021 (17:01 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പരിചയസമ്പന്നനായ സീനിയർ വിക്കറ്റ് കീപ്പറാണ് ദിനേഷ് കാർത്തിക്. മികച്ച കീപ്പിങ്ങിനൊപ്പം വെടിക്കെട്ട് ബാറ്റിങും കാഴ്‌ച്ചവെക്കാനും കാർത്തിക്കിന് കഴിയുമെങ്കിലും സ്ഥിരതയില്ലായ്‌മയാണ് കാർത്തിക്കിന് വെല്ലുവിളിയായത്. കൂടാതെ ധോണിയുടെ സാന്നിധ്യവും കാർത്തിക്കിനെ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പർ ഓപ്ഷനിൽ നിന്ന് അകറ്റി.
 
നിലവിൽ റിഷഭ് പന്ത് മികച്ച ഫോമിലാണെന്നതും നിരവധി യുവതാരങ്ങൾ അവസരത്തിനായി കാത്തിരിക്കുന്നുവെന്നതും കാർത്തിക്കിന്റെ തിരിച്ചുവരവിനെ കൂടുതൽ പ്രയാസകരമാക്കുന്നു. ഇപ്പോഴിതാ രാജ്യത്തിനായി ടി20 ലോകകപ്പില്‍ ഫിനിഷറായി കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്.
 
ടി20 ലോകകപ്പിൽ കളിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷവും അടുത്ത വര്‍ഷവും ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിന്റെ ഭാഗമാവുന്നതിനായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. രാജ്യത്തിനായി ഫിനിഷിങ് റോളിൽ കളിക്കുകയാണ് ലക്ഷ്യം കാർത്തിക് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ അശ്വിൻ: തനിക്ക് അംഗീകരിക്കാനാവില്ലെന്നും മഞ്ജരേക്കർ