Select Your Language

Notifications

webdunia
webdunia
webdunia
webdunia

തല്ലലും തലോടലും ഒരുമിച്ച് ചെയ്യുന്നവരാണ് ഇന്ത്യൻ ആരാധകർ !, ഞെട്ടിച്ച് ഹാരി ബ്രൂക്കിൻ്റെ പ്രതികരണം

തല്ലലും തലോടലും ഒരുമിച്ച് ചെയ്യുന്നവരാണ് ഇന്ത്യൻ ആരാധകർ !, ഞെട്ടിച്ച് ഹാരി ബ്രൂക്കിൻ്റെ പ്രതികരണം
, ശനി, 15 ഏപ്രില്‍ 2023 (11:33 IST)
ഐപിഎല്ലിലെ തൻ്റെ ആദ്യ സീസണിൽ തന്നെ ഹൈദരാബാദിന് വേണ്ടി സെഞ്ചുറി കണ്ടെത്തിയതിൻ്റെ സന്തോഷത്തിലാണ് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ഇംഗ്ലണ്ടിനായി ടെസ്റ്റിലും ഏകദിനത്തിലുമായി വമ്പൻ പ്രകടനങ്ങൾ നടത്തുന്ന താരം സ്പിന്നിന് മികച്ച പിന്തുണ ലഭിക്കുന്ന ഇന്ത്യൻ പിച്ചുകളിൽ പരാജയമാവുമെന്നായിരുന്നു ആരാധകരിൽ ഒരു വിഭാഗം കരുതിയിരുന്നത്. ഐപിഎല്ലിലെ ആദ്യത്തെ മത്സരങ്ങൾ കൊണ്ട് തന്നെ എഴുതിതള്ളിയ ആരാധകർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകിയിരിക്കുകയാണ് താരം.
 
അതേസമയം മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം കിട്ടിയ ഹാരി ബ്രൂക്ക് ഇന്ത്യൻ ആരാധകരെ വിമർശിക്കാനും മറന്നില്ല. സമൂഹമാധ്യമങ്ങളിൽ ആരാധകർ തന്നെ എഴുതിതള്ളിയിരുന്നെന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ തള്ളിപറഞ്ഞ അതേ ആളുകളിൽ നിന്നും ഇപ്പോൾ നല്ലത് കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും ബ്രൂക്ക് തുറന്നടിച്ചു. അതേസമയം ബ്രൂക്കിൻ്റെ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തി. 13.25 കോടി രൂപയ്ക്ക് വാങ്ങിയ താരം മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ വിമർശനം ഏൽക്കേണ്ടി വരുന്നത് സ്വാഭാവികമാണെന്ന് ആരാധകർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവനാണോ ടോപ് പേസർ, ഉമ്രാൻ മാലിക്കിനെ അടിച്ചൊതുക്കി നിതീഷ് റാണ