Select Your Language

Notifications

webdunia
webdunia
webdunia
webdunia

നന്നായി ബാറ്റ് ചെയ്യുന്ന കോലിയെ വരെ സമ്മര്‍ദത്തിലാക്കി, നിര്‍ണായക സമയത്ത് പാഴാക്കിയത് നിരവധി ബോളുകള്‍; രാഹുലിനെതിരെ സോഷ്യല്‍ മീഡിയ

50 പന്തില്‍ നിന്നാണ് രാഹുല്‍ 32 റണ്‍സെടുത്തത്

Indian fans against KL Rahul
, വ്യാഴം, 23 മാര്‍ച്ച് 2023 (08:50 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ തോറ്റതിനു പിന്നാലെ മധ്യനിര ബാറ്റര്‍ കെ.എല്‍.രാഹുലിന് രൂക്ഷ വിമര്‍ശനം. നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാനെത്തിയ രാഹുല്‍ സാഹചര്യത്തിനു ചേര്‍ന്ന വിധമല്ല കളിച്ചതെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. മറുവശത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോലിക്ക് വരെ രാഹുല്‍ കാരണം സമ്മര്‍ദമുണ്ടായെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 
50 പന്തില്‍ നിന്നാണ് രാഹുല്‍ 32 റണ്‍സെടുത്തത്. രാഹുല്‍ ക്രീസിലെത്തുമ്പോള്‍ ബോളിനനുസരിച്ച് റണ്‍സ് മാത്രം മതിയായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍. എന്നാല്‍ രാഹുല്‍ വന്നതോടെ കളിയുടെ ഗതി മാറി. അതുവരെ ബോളിനനുസരിച്ച് റണ്‍സ് എടുത്തിരുന്ന കോലിയും പന്ത് പാഴാക്കാന്‍ തുടങ്ങി. ഇത് കളി ഇന്ത്യയുടെ വരുതിയില്‍ നിന്ന് പോകാന്‍ കാരണമായി. 
 
ചെറിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ കളിക്കുന്ന രീതിയിലാണ് രാഹുല്‍ 300 ന് അടുത്ത റണ്‍സ് പിന്തുടരുമ്പോഴും കളിക്കുന്നത്. വലിയ വിജയലക്ഷ്യങ്ങള്‍ക്ക് മുന്നില്‍ രാഹുലിന് അടിപതറുന്നുണ്ടെന്നും ആരാധകര്‍ കുറ്റപ്പെടുത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suryakumar Yadav: ഹാട്രിക് ഗോള്‍ഡന്‍ ഡക്ക് ! ഇത്തവണയും സൂര്യ ചതിച്ചു