Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും അണ്ടർറേറ്റഡായ താരമാണ് അമ്പാട്ടി റായിഡു: ഉത്തപ്പ

ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും അണ്ടർറേറ്റഡായ താരമാണ് അമ്പാട്ടി റായിഡു: ഉത്തപ്പ
, തിങ്കള്‍, 29 മെയ് 2023 (15:01 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അമ്പാട്ടി രായിഡു ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും അണ്ടര്‍ റേറ്റഡായ താരമാണെന്ന് ചെന്നൈ ടീമിലെ സഹതാരം കൂടിയായിരുന്ന റോബിന്‍ ഉത്തപ്പ. അമ്പാട്ടി റായിഡു ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്നത് അവിശ്വസനീയമായ കാര്യമാണെന്നും ഉത്തപ്പ പറഞ്ഞു.
 
ടീമിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ടീം മാന്‍ ആയിരുന്ന താരമായിരുന്നു റായിഡു. അതിനാല്‍ തന്നെ എല്ലാ ടീമുകളും അവനെ സ്വന്തമാക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്റെ ജൂനിയര്‍ കാലം മുതല്‍ ഞാന്‍ അവനെ കാണുന്നതാണ്. അതിനാല്‍ തന്നെ അവന്റെ വിരമിക്കല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. റായിഡു പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2019ലെ മഴമുടക്കിയ സെമിഫൈനല്‍, ധോനിയുടെ വിരമിക്കല്‍, ഐപിഎല്‍ ഫൈനല്‍ 2019ന്റെ ആവര്‍ത്തനമാകുമോ?