Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിക്ക് കരിയർ നശിപ്പിക്കും, പതിരാനയെ ശ്രീലങ്ക ടെസ്റ്റിൽ കളിപ്പിക്കരുതെന്ന് ധോനി

പരിക്ക് കരിയർ നശിപ്പിക്കും, പതിരാനയെ ശ്രീലങ്ക ടെസ്റ്റിൽ കളിപ്പിക്കരുതെന്ന് ധോനി
, ഞായര്‍, 7 മെയ് 2023 (14:28 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ശ്രീലങ്കൻ യുവതാരം മതീഷ പതിരാനയെ ശ്രീലങ്ക തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് അടുപ്പിക്കരുതെന്ന ഉപദേശവുമായി ചെന്നൈ നായകൻ എം എസ് ധോനി. ഐസിസി ടൂർണമെൻ്റുകളിൽ ശ്രീലങ്കക്കായി ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ പതിരാനയ്ക്ക് സാധിക്കുമെന്ന് ധോനി പറയുന്നു. മുംബൈ ഇന്ത്യൻസുമായുള്ള മത്സരശേഷമാണ് ധോനി ഇക്കാര്യം പറഞ്ഞത്.
 
അവൻ്റെ സ്ഥിരത, ബൗളിംഗിലെ പേസ്,വൈവിധ്യം എന്നിവയാണ് അവനെ സ്പെഷ്യലാക്കി മാറ്റുന്നത്. എത്രത്തോളം ക്രിക്കറ്റ് അവൻ കളിക്കുന്നു എന്നതിൽ കൃത്യമായ ശ്രദ്ധയാണ് ശരിക്കും ആവശ്യമുള്ളത്. എനിക്ക് തോന്നുന്നത് റെഡ് ബോൾ ക്രിക്കറ്റിൻ്റെ പരിസരത്ത് പോലും അവനെ കൊണ്ടുപോകരുത്. പ്രധാനപ്പെട്ട ഐസിസി ടൂർണമെൻ്റുകളിൽ അവൻ കളിക്കട്ടെ. കൃത്യമായ ഇടവേളകളിൽ വിശ്രമിക്കാനും സാധിക്കട്ടെ. എന്തെന്ന് വെച്ചാൽ ഒരു കളി മാറ്റിമറിക്കാൻ കഴിവുള്ള താരമാണ് പതിരാന. എല്ലാ ഐസിസി ടൂർണമെൻ്റുകളിലും അവൻ്റെ സാന്നിധ്യം ഉറപ്പാക്കാൻ കഴിഞ്ഞാൽ ശ്രീലങ്കയ്ക്ക് അവൻ വലിയൊരു സ്വത്തായി മാറും. എം എസ് ധോനി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit sharma: രോഹിത് പേര് മാറ്റണം, നോ ഹിറ്റ് ശർമ എന്നാക്കട്ടെ: രൂക്ഷമായി പ്രതികരിച്ച് മുൻ ഇന്ത്യൻ താരം