Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിനെ തുടര്‍ച്ചയായി അവഗണിക്കാനുള്ള എട്ട് കാരണങ്ങള്‍

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു തിളങ്ങിയ വര്‍ഷമാണ് 2022. പക്ഷേ ഈ വര്‍ഷം സഞ്ജുവിന് കാര്യമായ അവസരങ്ങളൊന്നും ഇന്ത്യന്‍ ടീമില്‍ കിട്ടിയില്ല

സഞ്ജുവിനെ തുടര്‍ച്ചയായി അവഗണിക്കാനുള്ള എട്ട് കാരണങ്ങള്‍
, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (12:26 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് തെളിയിച്ച മലയാളി താരമാണ് സഞ്ജു സാംസണ്‍. എന്നിട്ടും ബിസിസിഐയും സെലക്ടര്‍മാരും തുടര്‍ച്ചയായി സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കുന്നു. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു തിളങ്ങിയ വര്‍ഷമാണ് 2022. പക്ഷേ ഈ വര്‍ഷം സഞ്ജുവിന് കാര്യമായ അവസരങ്ങളൊന്നും ഇന്ത്യന്‍ ടീമില്‍ കിട്ടിയില്ല. നന്നായി കളിച്ചിട്ടും സഞ്ജുവിനെ സെലക്ടര്‍മാര്‍ അവഗണിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 
സീനിയര്‍ താരങ്ങളുടെ സാന്നിധ്യം 
 
മുതിര്‍ന്ന താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന രീതി ബിസിസിഐയ്‌ക്കോ സെലക്ടര്‍മാര്‍ക്കോ ഇല്ല. വിരാട് കോലി അടക്കമുള്ള സാന്നിധ്യമാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്. വിരാട് കോലി, കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ തുടരുന്നിടത്തോളം സഞ്ജുവിന് മുഴുവന്‍ സമയം ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥാനം ലഭിക്കില്ല. 
 
റിഷഭ് പന്തിനോടുള്ള ബിസിസിഐയുടെ മനോഭാവം 
 
റിഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയെന്ന ബിസിസിഐയുടെ നിലപാടാണ് അക്ഷരാര്‍ത്ഥത്തില്‍ സഞ്ജുവിന്റെ കരിയറിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മതി എന്ന പരമ്പരാഗത നിലപാടില്‍ തന്നെയാണ് ബിസിസിഐയും സെലക്ടര്‍മാരും ഇപ്പോഴും. റിഷഭ് പന്തിനെ എക്‌സ് ഫാക്ടറായാണ് ബിസിസിഐ കാണുന്നത്. ഗാബ ടെസ്റ്റില്‍ അടക്കമുള്ള പന്തിന്റെ പ്രകടനമാണ് അതിനു കാരണം. മാത്രമല്ല സഞ്ജുവിനേക്കാള്‍ പ്രായം കുറവാണ് പന്തിന്. ഭാവിയെ മുന്നില്‍കണ്ട് പന്തിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐയുടെ ഈ തീരുമാനങ്ങളില്‍ നിന്ന് വ്യക്തം. 
 
ടീമിനുള്ളില്‍ പിന്തുണ കുറവ് 
 
ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പിന്തുണ കുറവാണ്. രോഹിത് ശര്‍മ, വിരാട് കോലി അടക്കമുള്ളവര്‍ റിഷഭ് പന്തിനെ കൂടുതല്‍ പിന്തുണയ്ക്കുന്നു. ഇത് സഞ്ജുവിന് തിരിച്ചടിയാകുന്നു. 
 
സഞ്ജുവിന്റെ പ്രായം 
 
സഞ്ജുവിന് ഇപ്പോള്‍ 28 വയസ് കഴിഞ്ഞു. വിദൂര കാലത്തേക്ക് സഞ്ജുവിനെ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി കാണാന്‍ കഴിയില്ലെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. 
 
ഇഷാന്‍ കിഷന്റെ സാന്നിധ്യം 
 
റിഷഭ് പന്തിന് പകരം മറ്റൊരാളെ തേടുമ്പോള്‍ ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും മുന്നിലേക്ക് ആദ്യം വരുന്നത് ഇഷാന്‍ കിഷന്റെ മുഖമാണ്. വിക്കറ്റ് കീപ്പറായും ബാറ്ററായും തിളങ്ങാന്‍ ഇഷാന്‍ കിഷന് സാധിച്ചിട്ടുണ്ട്. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്ന ആനുകൂല്യവും ഇഷാന് ഉണ്ട്. കണക്കുകളുടെ കാര്യത്തിലും സഞ്ജുവിനേക്കാള്‍ ഒരുപടി മുന്നിലാണ് ഇഷാന്‍. അതുകൊണ്ട് സഞ്ജു സെലക്ടര്‍മാരുടെ ആദ്യ പരിഗണനയില്‍ ഇല്ല. 
 
സ്ഥിരതയില്ലെന്ന വിമര്‍ശനം 
 
സഞ്ജുവിന് സ്ഥിരതയില്ലെന്ന വിമര്‍ശനം ഒരുസമയത്ത് രൂക്ഷമായിരുന്നു. മികച്ച തുടക്കം ലഭിച്ചാല്‍ തന്നെ ഇരുപതുകളിലും മുപ്പതുകളിലും സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നു എന്ന് നിരവധി തവണ പഴി കേട്ടിട്ടുണ്ട്. സെലക്ടര്‍മാര്‍ക്കിടയിലും സഞ്ജുവിന് സ്ഥിരത കുറവ് ഉണ്ടെന്ന വിലയിരുത്തല്‍ ഇപ്പോഴും ഉണ്ട്. 
 
മോശം ഷോട്ടുകളില്‍ വിക്കറ്റ് വലിച്ചെറിയുന്നു 
 
മോശം ഷോട്ടുകള്‍ കളിച്ച് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നു എന്ന വിമര്‍ശനവും സെലക്ടര്‍മാര്‍ക്കിടയില്‍ ഉണ്ട്. 
 
മലയാളി താരങ്ങളോടുള്ള അവഗണന 
 
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദക്ഷിണേന്ത്യന്‍ താരങ്ങളോട് അവഗണന ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന്റെ ഭാഗമാണ് സഞ്ജുവിന് അവസരങ്ങള്‍ നഷ്ടപ്പെടുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ ടീമിലെ മറ്റൊരു താരവുമായി ഭാര്യക്ക് അവിഹിതബന്ധം; ഞെട്ടി ദില്‍ഷന്‍, ഉടന്‍ വിവാഹമോചനം !