Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റോക്‌സും റൂട്ടുമില്ലാതെ ഇംഗ്ലണ്ട് ഇറങ്ങുന്നു: ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം ഇങ്ങനെ

സ്റ്റോക്‌സും റൂട്ടുമില്ലാതെ ഇംഗ്ലണ്ട് ഇറങ്ങുന്നു: ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം ഇങ്ങനെ
, വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (18:40 IST)
ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മാനസികാരോഗ്യം മുൻനിർത്തി ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്ത സൂപ്പർതാരം ബെൻ സ്റ്റോക്‌സ് ഇല്ലാതെയാണ് ഇക്കുറി ഇംഗ്ലണ്ട് ലോകകപ്പിനെത്തുന്നത്. ദേശീയ ടീമില്‍ നിന്ന് ഏറെക്കാലം പുറത്തായിരുന്ന പേസര്‍ ടൈമല്‍ മില്‍സ് ടീമില്‍ തിരിച്ചെത്തി.
 
പരിക്കേറ്റ ജോഫ്രാ ആർച്ചറും ടെസ്റ്റ് ടീം നായകൻ ജോ റൂട്ടും ലോകകപ്പ് ടീമിലില്ല. ടി20 ക്രിക്കറ്റില്‍ മടങ്ങിയെത്താനുള്ള ആഗ്രഹം നേരത്തെ റൂട്ട് അറിയിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല.അതേസമയം വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിലും ഹണ്‍ഡ്രഡിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് ടൈമൽ മിൽസിനെ ടീമിൽ തിരിച്ചെത്തിച്ചത്.
 
ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം: ഓയിൻ മോർഗൻ(c),മോയിൻ അലി,ബെയർസ്റ്റോ,സാം ബില്ലിങ്സ്,ജോസ് ബട്ട്‌ലർ,സാം കറൻ,ക്രിസ് ജോർദാൻ,ലിയാം ലിവിൻസ്റ്റൺ,ഡേവിഡ് മലാൻ,ടൈമൽ മിൽസ്,ആദിൽ റഷീദ്,ജേസൺ,റോയ്,ഡേവിഡ് വില്ലി,ക്രിസ് വോക്‌സ്,മാർക്ക് വുഡ്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ സമയവും കടന്നുപോകും'; ചഹലിന്റെ ഭാര്യ