Select Your Language

Notifications

webdunia
webdunia
webdunia
webdunia

England vs Australia, Ashes 2nd Test: ഓസ്‌ട്രേലിയയ്ക്ക് മറുപടിയുമായി ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലേക്ക്

England vs Australia, Ashes 2nd Test: ഓസ്‌ട്രേലിയയ്ക്ക് മറുപടിയുമായി ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലേക്ക്
, വെള്ളി, 30 ജൂണ്‍ 2023 (09:44 IST)
England vs Australia, Ashes 2nd Test: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 416 ല്‍ നിന്ന് 138 റണ്‍സ് മാത്രം അകലെയാണ് ഇംഗ്ലണ്ട് ഇപ്പോള്‍. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ന് ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയാണ് ആതിഥേയുടെ ലക്ഷ്യം. 
 
ഹാരി ബ്രൂക്ക് (51 പന്തില്‍ 45), ബെന്‍ സ്റ്റോക്‌സ് (57 പന്തില്‍ 17) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ബെന്‍ ഡക്കറ്റ് (134 പന്തില്‍ 98), സാക് ക്രൗലി (48 പന്തില്‍ 48), ഒലി പോപ്പ് (63 പന്തില്‍ 42), ജോ റൂട്ട് (19 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിക്കുമെന്ന കാര്യത്തിൽ കോലിക്ക് സംശയമുണ്ടായിരുന്നില്ല, ലോകകപ്പിലെ പാകിസ്ഥാനെതിരായ വിജയത്തെ പറ്റി ആർ അശ്വിൻ