Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ജയിക്കുമെന്ന കാര്യത്തിൽ കോലിക്ക് സംശയമുണ്ടായിരുന്നില്ല, ലോകകപ്പിലെ പാകിസ്ഥാനെതിരായ വിജയത്തെ പറ്റി ആർ അശ്വിൻ

R ashwin
, വെള്ളി, 30 ജൂണ്‍ 2023 (09:17 IST)
ടി20 ലോകകപ്പില്‍ ഐതിഹാസികമായ വിജയമായിരുന്നു പാകിസ്ഥാനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ യാതൊരു സാധ്യതയുമില്ലാതിരുന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് വിരാട് കോലി പുറത്താകാതെ നേടിയ 82 റണ്‍സായിരുന്നു. എട്ടാമതായി ബാറ്റിംഗിനിറങ്ങിയ ആര്‍ അശ്വിന്‍ കാണിച്ച സമചിത്തതയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇപ്പോള്‍ മത്സരത്തെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ആര്‍ അശ്വിന്‍.
 
മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിയുമെന്ന ഉറപ്പ് കോലിക്ക് ഉണ്ടയിരുന്നതായി അശ്വിന്‍ പറയുന്നു. മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് പുറത്തായി പോകുമ്പോള്‍ ഉള്ളില്‍ അദ്ദേഹത്തെ ശപിച്ചുകൊണ്ടാണ് ഞാന്‍ ബാറ്റിംഗിനിറങ്ങിയത്. കാരണം അത്രയും വലിയൊരു ജോലി എന്നെ ഏല്‍പ്പിച്ചാണ് കാര്‍ത്തിക് മടങ്ങിയത്. ഒരു പന്ത് കളിക്കാന്‍ വിരാട് കോലി എനിക്ക് 7 നിര്‍ദേശങ്ങള്‍ നല്‍കി. അദ്ദേഹം പറയുന്ന ഷോട്ടുകള്‍ കളിക്കാനറിയുമെങ്കില്‍ ഞാന്‍ എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യില്ലായിരുന്നു. എനിക്ക് കോലിയുടെ കണ്ണുകളിലെ വിജയിക്കാനുള്ള ആ തീഷ്ണത കാണാമായിരുന്നു.
 
കോലി മറ്റൊരു ഗ്രഹത്തില്‍ നിന്നും വന്ന ആളെ പോലെയാണ് അപ്പോള്‍ തോന്നിയത്. പാക് ബൗളര്‍ വൈഡ് ബൗള്‍ എറിഞ്ഞതോടെ എന്റെ ആത്മവിശ്വാസം ഉയര്‍ന്നു. പാഡിലേക്ക് വന്ന പന്ത് ഞാന്‍ ലീവ് ചെയ്യുകയായിരുന്നു. പിന്നീട് വീഡിയോ കാണുമ്പോഴെല്ലാം ആ പന്ത് എന്റെ പാഡില്‍ തട്ടിയിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. അശ്വിന്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിഷഭ് പന്ത് തിരിച്ചുവന്നില്ലെങ്കില്‍ സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍; അപ്പോഴും പ്ലേയിങ് ഇലവന്‍ ഉറപ്പില്ല