Publish Date: Tue, 22 Mar 2022 (16:51 IST)
Updated Date: Tue, 22 Mar 2022 (16:54 IST)
ഐപിഎൽ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ മലയാളി താരം സഞ്ജു സാംസണിനെ പുകഴ്‌ത്തി സഹതാരം കൂടിയായ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 2022 ഐപിഎൽ സീസൺ സഞ്ജുവിനു ബ്ലോക്ക്ബസ്റ്റർ ആയിരിക്കുമെന്ന് അശ്വിൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
കളിയോടുള്ള സമീപനത്തിൽ സഞ്ജുവിനെ അഭിനന്ദിക്കേണ്ടതാണ്.അവൻ മറ്റുള്ളവരുടെ അഭിപ്രായം മാനിക്കുകയും ചർച്ചകൾക്കായി സദാ സമയവും സന്നദ്ധനായിയിരിക്കുകയും ചെയ്യുന്നു. വിക്കറ്റിന് പിന്നിൽ നിലയുറപ്പിക്കുന്നതിനാൽ സഞ്ജുവിന് കളിയെ വ്യത്യസ്തമായ കോണുകളിൽനിന്നു നോക്കിക്കാണാൻ സാധിക്കുമെന്നാണ് വിശ്വാസം.
പ്രായം സഞ്ജുവിന് അനുകൂലമാണ്. ഇനിയും മെച്ചപ്പെടാനാകുമെന്ന് ഉറപ്പാണ്. 2022 സഞ്ജുവിന് ബ്ലോക്ക്‌ബസ്റ്റർ വർഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അശ്വിൻ പറഞ്ഞു.