Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ: സഞ്ജുവിനെ പുകഴ്‌ത്തി കുമാർ സംഗക്കാര

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ: സഞ്ജുവിനെ പുകഴ്‌ത്തി കുമാർ സംഗക്കാര
, തിങ്കള്‍, 21 മാര്‍ച്ച് 2022 (17:23 IST)
ഐപിഎല്ലിന്റെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രമിരിക്കെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി  ടീം ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാര്‍ സംഗക്കാര. ടി20 ക്രിക്ക്റ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് സഞ്ജുവെന്ന് സംഗക്കാര പറഞ്ഞു.
 
എല്ലാം അറിയുന്ന കളിക്കാരനെ പോലെയല്ല സഞ്ജുവിന്റെ പെരുമാറ്റം. പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള മനസ്സ് സഞ്ജുവിനുണ്ട്.അതുതന്നെയാണ് സഞ്ജുവിലെ നായകനിലെ ഏറ്റവും വലിയ ഗുണമെന്നും സംഗക്കാര പറഞ്ഞു. സഞ്ജു അസാമാന്യ കളിക്കാരനും മാച്ച് വിന്നറുമാണെന്നും സംഗ പറഞ്ഞു.
 
രാജസ്ഥാന്‍ റോയല്‍സ് എന്ന ടീം സഞ്ജുവിന്‍റെ വികാരമാണ്. സഞ്ജു കരിയര്‍ തുടങ്ങിയത് ഇവിടെ നിന്നാണ്. അതിന് സഞ്ജു വലിയ വില കല്‍പ്പിക്കുന്നുണ്ട്. അവനിൽ സ്വാഭാവിക നായകന് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്. വരാനിരിക്കുന്ന ഐപിഎൽ സീസണുകളിൽ ഇത് കൂടുതൽ പ്രകടമാകുമെന്നും സംഗ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി രാജ്യസഭയില്‍ ഹര്‍ഭജന്‍ സിങ്ങും !