Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോർക്കറുകളിലാണ് ശ്രദ്ധ, പഴയ നടരാജനായി തിരിച്ചുവരണം

യോർക്കറുകളിലാണ് ശ്രദ്ധ, പഴയ നടരാജനായി തിരിച്ചുവരണം
, ചൊവ്വ, 8 ഫെബ്രുവരി 2022 (20:00 IST)
ഐപിഎൽ താരം ലേലം മുൻപിൽ നിൽക്കെ തന്റെ ഭാവിപദ്ധതികളെ വ്യക്തമാക്കി ഇന്ത്യൻ പേസർ ടി നടരാജൻ. താരലേലത്തെ പറ്റി ശ്രദ്ധ നൽകുന്നില്ലെന്നും പ്രകടനം മെച്ചപ്പെടുത്തുന്നതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും നടരാജൻ പറഞ്ഞു.
 
ഒരു കോടി രൂപയാണ് ഐപിഎല്ലിൽ താരത്തിന്റെ അടി‌സ്ഥാനവില. എന്റെ ശക്തി വെച്ച് ഞാൻ കഠിനാധ്വാനം ചെയ്യുന്നു. ഐപിഎൽ താരലേലത്തെ പറ്റിയോ ടി20 ലോകകപ്പിനെ പറ്റിയോ ഇപ്പോൾ ചിന്തിക്കുന്നില്ല. നടരാജൻ പറഞ്ഞു.
 
വലിയ ഇടവേളയ്ക്ക് ശേഷമാണ് ഞാൻ തിരിച്ചെത്തുന്നത്. ഐപിഎല്ലിലും ഇന്ത്യയ്ക്ക് വേണ്ടിയും ഞാൻ മികവ് തെളിയിച്ചിട്ടുണ്ട്. അതിനാൽ എന്നിൽ നിന്ന് മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിക്കും. ഒന്നോ രണ്ടോ കളിയിലൂടെ താളം വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ. യോർക്കറുകളിലേക്കും കട്ടേഴ്സിലുമാണ് ഞാൻ ശ്രദ്ധ നൽകുന്നത്. പഴയ നടരാജനായി എനിക്ക് തിരിച്ചെത്തണം. താരം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി: പരിശീലനത്തിന് അനുമതി