Publish Date: Thu, 31 Dec 2020 (19:49 IST)
Updated Date: Thu, 31 Dec 2020 (19:51 IST)
കഴിഞ്ഞ ദിവസം ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ചേർന്ന രോഹിത് ശർമയ്‌ക്ക് ഓസീസിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. മൂന്നാം ടെസ്റ്റിന് മുമ്പ് ഓസീസ് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ താരം കടുത്ത പരിശീലനം നടത്തേണ്ടി വരുമെന്നാണ് ഓജ പറയുന്നത്.
കഴിഞ്ഞ 14 ദിവസമായി ക്വാറന്റൈനിലായിരുന്നു താരം. അതിനാൽ തന്നെ ഓസ്ട്രേലിയയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാൻ അദ്ദേഹം കഠിന പരിശീലനം നടത്തേണ്ടിയിരിക്കുന്നു. അതേസമയംനാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ട്രെയ്‌നിംഗ് കടുത്തതായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.രോഹിത്തിന്റെ ശരീരം അത് വ്യക്തമാക്കുന്നുണ്ട്. ഐപിഎല്‍ സമയത്ത് അദ്ദേഹത്തിന്റെ ശരീരഭാരം കൂടുതലായിരുന്നു. എന്നാൽ പരിശീലനത്തിന് ശേഷം ഫിറ്റായാണ് താരം വരുന്നത്. ഇനി ഓസീസിലെ സാഹചര്യങ്ങളുമായി ഇണങ്ങുകയാണ് വേണ്ടത്.അതിന് കഠിന പരിശീലനം നടത്തണം. ഓജ പറഞ്ഞു.