Publish Date: Wed, 30 Dec 2020 (14:38 IST)
Updated Date: Wed, 30 Dec 2020 (14:45 IST)
ഇന്ത്യക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഓസീസ് നിരയിൽ ഓപ്പണിങ് താരം ഡേവിഡ് വാർണർ തിരിച്ചെത്തുന്നു. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ പരിക്കേറ്റതിനെ തുടർന്ന് മുൻപ് നടന്ന രണ്ട് ടെസ്റ്റുകളിലും താരം കളിച്ചിരുന്നില്ല. വാർണർക്ക് പകരമെത്തിയ ജോ ബേണിന് പക്ഷേ പരമ്പരയിൽ തിളങ്ങാനായില്ല.
അതേസമയം രണ്ടാം ടെസ്റ്റ് തോൽവിയിൽ നിന്നും തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയ.ബൗളർമാർ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്‌ച്ചവെക്കുന്നുണ്ടെങ്കിലും സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിന്റെ ഫോമില്ലായ്മയാണ് ടീമിനെ വലയ്‌ക്കുന്നത്.കഴിഞ്ഞ ടെസ്റ്റില്‍ 0, 8 എന്നിങ്ങനെയായിരുന്ന താരത്തിന്റെ സ്‌കോറുകള്‍. ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സിൽ ഒരു റൺസിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സുമായി പുറത്താവാതെ നിന്നു. എപ്പോഴും തിരിച്ചുവരാന്‍ സാധ്യതയുള്ള താരമാണ് സ്മിത്ത്.
അതേസമയം വാർണർ തിരിച്ചുവരുന്നു എന്നതൊഴിച്ചാൽ നിലവിലെ ഓസീസ് ടീമിൽ വലിയ മാറ്റങ്ങൾക്ക് സൂചനയില്ല. ജനുവരി ഏഴ് മുതൽ സിഡ്നിയിലാണ് മൂന്നാം ടെസ്റ്റ് മത്സരം.