ഈ വർഷത്തെ ഏഷ്യാക്കപ്പ് പാകിസ്ഥാനിലാണെങ്കിൽ ഇന്ത്യ കളിക്കില്ലെന്ന ബിസിസിഐ നിലപാടിനെതിരെ പൊട്ടിത്തെറിച്ച് പാകിസ്ഥാൻ മുൻ നായകൻ ജാവേദ് മിയൻദാദ്. പാകിസ്ഥാനിലേക്ക് ഇന്ത്യയ്ക്ക് വരാൻ താത്പര്യമില്ലെങ്കിൽ ഇന്ത്യൻ ടീം ഏത് നരകത്തിലേയ്ക്കെങ്കിലും പോകട്ടെയെന്ന് മിയൻദാദ് പറഞ്ഞു.
ഏഷ്യാക്കപ്പിൽ ഇന്ത്യ കളിക്കുന്നുണ്ടോ എന്നത് പാകിസ്ഥാനെ ബാധിക്കുന്ന കാര്യമല്ല.ഇരുടീമുകളുടെയും പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഐസിസിയുടെ ചുമതലയാണ്. ഞാൻ ഇതിന് മുൻപും പറഞ്ഞിട്ടുള്ള കാര്യമാണ്. ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഏത് നരകത്തിലേക്ക് വേണമെങ്കിലും പോകട്ടെ. നിയമം എല്ലാവർക്കും ഒരു പോലെയാണ്. എത്ര ശക്തരാണെങ്കിലും നിയമം അനുസരിച്ചേ പറ്റു.
സ്വന്തം രാജ്യത്ത് ഇന്ത്യൻ ക്രിക്കറ്റ് വലിയ സംഭവമാകാം. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. ലോകത്തുള്ള മറ്റ് ടീമുകൾക്കും അങ്ങനെയല്ല. ധൈര്യമായി പാകിസ്ഥാനിലേക്ക് വരും ഇവിടെ കളിക്കു. എന്തിനാണ് മടിക്കുന്നത്. പാകിസ്ഥാനിൽ ചെന്ന് പരാജയപ്പെട്ടാൽ ഇന്ത്യൻ ആരാധകർ സഹിക്കില്ല എന്ന് കരുതിയാണോ? മിയൻദാദ് ചോദിച്ചു.