Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ തിരിച്ചടിക്കുമെന്നറിയാം അതിനാൽ തന്നെ ഞങ്ങൾ 100 ശതമാനം തയ്യാറാണ്: പോൾ കോളിങ്‌വുഡ്

ഇന്ത്യ തിരിച്ചടിക്കുമെന്നറിയാം അതിനാൽ തന്നെ ഞങ്ങൾ 100 ശതമാനം തയ്യാറാണ്: പോൾ കോളിങ്‌വുഡ്
, ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (16:27 IST)
ലീഡ്‌സിലേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യ ഓവലിൽ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇംഗ്ലണ്ട് സഹപരിശീലകൻ പോൾ കോളിങ്‌വുഡ്. ഇന്ത്യയെ പോലെ ഉന്നതനിലവാരമുള്ളൊരു ടീമിൽ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. അതിനാൽ തന്നെ അത് നേരിടാൻ 100 ശതമാനം തയ്യാറായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നതെന്ന് കോളിങ്‌വുഡ് വ്യക്തമാക്കി.
 
കളിക്കളത്തിലെ അക്രമണോത്സുകതയുടെ കാര്യത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മുന്‍ ഓസ്ട്രേലിയന്‍ ടീമിനെപ്പോലെയാണെന്ന് കുറച്ച് കടുപ്പമാണെന്നും പോൾ കോളിങ്‌വുഡ് പറഞ്ഞു. പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കാതെയാണ് പോരാടുന്നത്. പണ്ടത്തെ സമീപനത്തിൽ നിന്ന് ഇന്ത്യയും മാറിയിട്ടുണ്ട് എന്നാൽ ഇന്ത്യയെ പഴയ ഓസീസുമായി താരതമ്യം ചെയ്യുന്നത് കടന്ന കൈയാണ്. കോളിങ്‌വുഡ് പറഞ്ഞു.
 
ലീഡ്‌സിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് തകർന്നതിൽ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും. ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ മികച്ച ലൈനിലും ലെംഗ്ത്തിലും പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാര്‍ മത്സരം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാക്കുകയായിരുന്നുവെന്നും കോളിങ്‌വുഡ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓവൽ ക്രിക്കറ്റ് ടെസ്റ്റ്, പ്രസിദ്ധ് കൃഷ്ണ ടീമിൽ